മച്ചാനത് പോര അളിയാ. പെർഫെക്ട് ഒക്കെ. ഒരു ചെറുചിരിയോടെ അല്ലാതെ മലയാളികൾക്ക് ഈ വരികൾ ഓർക്കാൻ കൂടി കഴിയില്ല. പെർഫെക്ട് ഒക്കെ മച്ചാൻ അഥവാ കോഴിക്കോട്ടിലെ നൈസൽ ബാബു. ലോക്ക് ഡൗൺ സമയത്ത് സുഹൃത്തുക്കൾക്ക് വെറുതെ ഒരു തമാശയ്ക്ക് ആയി അയച്ചു കൊടുത്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ലോക മലയാളികൾക്ക് തന്നെ ഏറെ പ്രിയപ്പെട്ടവൻ ആയി മാറുകയും ചെയ്ത ഒരു താരം തന്നെയാണ് നൈസൽ ബാബു. മുഖ്യധാരാ മാധ്യമങ്ങൾ കൂടി നൈസ്ലിനെ ഏറ്റെടുത്തതോടെ കുറേയേറെ നാളുകളായി സോഷ്യൽ മീഡിയയിൽ നൈസൽ പങ്കുവെച്ച വീഡിയോ ട്രെൻഡിങ് ലിസ്റ്റിൽ മുൻപന്തിയിൽ തന്നെയുണ്ട്. ഇപ്പോഴിതാ ആരാധകർക്ക് വലിയ കൗതുകം പകർന്നു കൊണ്ട് നടൻ ജോജു ജോർജ് നൈസലിന്റെ വൈറലായ വീഡിയോക്ക് ഡബ്സ്മാഷ് ചെയ്തിരിക്കുകയാണ്. നൈസലിന്റെ വൈറൽ വീഡിയോ റീമിക്സ് ചെയ്ത് ഉണ്ടാക്കിയ പുതിയ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം തന്നെയാണ് സൃഷ്ടിച്ചത്. വലിയ വാർത്താ പ്രാധാന്യവും ആ വീഡിയോ നേടുകയും ചെയ്തിരുന്നു. വീണ്ടും വൈറലായ റീമിക്സ് വീഡിയോയ്ക്കാണ് ജോജു ജോർജ് ചുണ്ടനക്കിരിക്കുന്നത്. സാധാരണയായി സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല ജോജു ജോർജ്. കൂടാതെ ഇത്തരത്തിലുള്ള ഒരു വീഡിയോ അദ്ദേഹം പങ്കുവയ്ക്കുന്നതും ആദ്യമായിട്ടാണ്.
അതുകൊണ്ടുതന്നെ ജോജു ജോർജിന്റെ ഈ പുതിയ വീഡിയോയ്ക്ക് വളരെ മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയ വഴി ലഭിക്കുന്നത്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നത്. നിലവിൽ മലയാള സിനിമയിലെ മുഖ്യധാരാ നായകനടൻമാരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് നടൻ ജോജു ജോർജിന്റെ സ്ഥാനം. തുടർച്ചയായി വളരെ സീരിയസ് ആയി ഉള്ള വേഷങ്ങൾ ചെയ്തു പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ജോജു ഇത്തരത്തിലുള്ള ഒരു തമാശ വീഡിയോ പങ്കുവയ്ക്കുമ്പോൾ പ്രേക്ഷകർക്കും ആരാധകർക്കും അത് വളരെ വലിയ സർപ്രൈസ് തന്നെയാണ് നൽകുന്നത്. ഇനിയും ഇത്തരത്തിലുള്ള തമാശ വീഡിയോകൾ പങ്കുവയ്ക്കണം എന്നും നിരവധി ആളുകൾ ആവശ്യപ്പെടുന്നു. മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രമാണ് ജോജു ജോർജ് അഭിനയിച്ച അവസാനം പുറത്തിറങ്ങിയ സിനിമ. ജോജു ജോർജിനെ പ്രകടനത്തിന് നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടാൻ സാധിച്ചിരുന്നു.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
This website uses cookies.