ഇന്ന് മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാൾ ആണ് ജോജു ജോർജ്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിലും ആദരിക്കപ്പെട്ട ജോജു കൈ നിറയെ ചിത്രങ്ങളുമായി ഏറെ തിരക്കിൽ ആണ്. ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് ആണ് ജോജുവിന്റെ പുതിയ ചിത്രം. ഇത് കൂടാതെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒട്ടേറെ മികച്ച പ്രൊജെക്ടുകളുടെയും ഭാഗമാണ് ജോജു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ജോജു ജോർജിന്റെ അപരന്റെ വീഡിയോ ആണ്. തന്റെ അപരനെ കണ്ടു ജോജു പോലും അമ്പരന്നു പോയി എന്നതാണ് സത്യം. ഒരു സിനിമാ ക്യാംപിൽ അതിഥി ആയി ജോജു ജോർജ് എത്തിയപ്പോഴാണ് തന്റെ അപരനെ കണ്ടു അദ്ദേഹം ഞെട്ടിയത്.
സിനിമ 360 ഡിഗ്രി എന്നാണ് ആ ക്യാമ്പിന്റെ പേര്. അവിടെ അതിഥി ആയി എത്തിയ ജോജുവിനെ കാത്തിരുന്നത് വമ്പൻ സർപ്രൈസ് തന്നെ ആയിരുന്നു. ജോജുവിനെ ഞെട്ടിക്കാൻ ആയി ജോജുവിന്റെ അപരനെ തന്നെയാണ് സംഘാടകർ അവിടെ എത്തിച്ചത്. ഷംനാസ് എന്ന് പേരുള്ള ഈ അപരൻ ജോജുവിനെ കാണുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. അപരനെ കണ്ട ജോജുവിന്റെ റിയാക്ഷനും ജോജുവിനെ നേരിട്ട് കണ്ട ഷംനാസിന്റെ സന്തോഷവും നമ്മുക്ക് ആ വിഡിയോയിൽ കാണാം. ഏതായാലും ഇന്നത്തെ വൈറൽ വീഡിയോ ജോജുവിനും ഷംനാസ് എന്ന ജോജുവിന്റെ അപരന്റേയും ക്രെഡിറ്റിൽ ചേർക്കാം നമ്മുക്ക്. ജോസെഫ് എന്ന ചിത്രത്തിലെ നായകനായുള്ള പ്രകടനമാണ് ജോജുവിനെ പ്രേക്ഷകരുടെ ഇടയിൽ താരം ആക്കിയത്. ആ ചിത്രം നിർമ്മിച്ചതും ജോജു ആയിരുന്നു.
https://www.facebook.com/firstclap.film/videos/412386759616554/
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.