[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ജോജു ജോർജിനൊപ്പം അനശ്വര രാജൻ; അവിയൽ ട്രൈലെർ കാണാം..!

പോക്കറ്റ് എസ്ക്വയർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ഷാനിൽ മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അവിയൽ എന്ന ചിത്രത്തിന്റെ ട്രൈലെർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഇതിന്റെ ടീസർ, ഇതിലെ ഒരു ഗാനം എന്നിവ നേരത്തെ തന്നെ പുറത്തു വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ജോജു ജോര്‍ജ്ജ്, അനശ്വര രാജൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. കേതകി നാരായണൻ, സിനിൽ സൈനുദ്ദീൻ, അഞ്ജലി നായര്‍, ആത്മീയ തുടങ്ങി നിരവധി താരങ്ങള്‍ ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. സുജിത്ത് സുരേന്ദ്രൻ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകരായ സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ എന്നിവർ ചേർന്നാണ്. റഹ്മാൻ മുഹമ്മദ് അലി, ലിജോ പോൾ എന്നിവർ ചേർന്നാണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

ശങ്കർ ശർമ്മ, ശരത് എന്നിവർ ചേർന്ന് ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതം ഒരുക്കിയത് ശങ്കർ ശർമയാണ്. പ്രണയത്തിനു പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഏപ്രിൽ ഏഴിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. തുറമുഖം, പീസ്, ഒറ്റക്കൊമ്പൻ, സോളമന്റെ തേനീച്ചകൾ എന്നിവയാണ് ഇനി വരാനുള്ള ജോജു ജോർജ് ചിത്രങ്ങൾ. അതുപോലെ സൂപ്പർ ഹിറ്റായ സൂപ്പർ ശരണ്യക്ക് ശേഷം വരുന്ന അനശ്വര രാജൻ ചിത്രമാണ് അവിയൽ. ഇത് കൂടാതെ റാങ്കി, മൈക്ക് എന്നിവയാണ് അനശ്വര അഭിനയിച്ചു റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. ജോജു ജോർജ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ പട ഇന്ന് റിലീസ് ചെയ്യുകയാണ്.

webdesk

Recent Posts

ലോക ചാപ്റ്റർ 2 പ്രഖ്യാപിച്ചു; നായകനും വില്ലനുമായി ടോവിനോ തോമസ്

ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…

2 days ago

കംപ്ലീറ്റ് ഫൺ റൈഡാവാൻ ഷറഫുദീൻ – അനുപമ പരമേശ്വരൻ ചിത്രം; “പെറ്റ് ഡിറ്റക്ടീവ്” തീം സോങ്ങ് പുറത്തിറങ്ങി.

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…

3 days ago

അടിച്ചു മോനേ, സഞ്ജു സാംസൺ സെഞ്ച്വറി അടിച്ചു.. സെന്ന ഹെഗ്ഡെയുടെ ‘അവിഹിതം’ ട്രെയിലർ പുറത്തിറങ്ങി.

ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…

3 days ago

ഞെട്ടിക്കാൻ റിമ കല്ലിങ്കൽ. ‘തീയേറ്റർ’ റഷ്യയിലെ കാസാനിലേക്ക് ; ചിത്രം ഒക്ടോബർ 16ന് തീയറ്ററുകളിൽ എത്തും.

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…

6 days ago

പ്രണയത്തിന് ആയുസുണ്ടോ?; നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി”യുടെ ടീസർ പുറത്തിറങ്ങി.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…

7 days ago

നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” ടീസർ നാളെ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…

1 week ago

This website uses cookies.