ദളപതി വിജയ് നായകനായി എത്തിയ വാരിസ് മികച്ച വിജയം നേടി ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണമാണ് ഈ ഫാമിലി എന്റെർറ്റൈനെർ നേടിയതെങ്കിലും ബോക്സ് ഓഫീസിൽ ഗംഭീര പ്രകടനം കാഴ്ചവെക്കാൻ ഈ ചിത്രത്തിന് സാധിച്ചു. ഇപ്പോഴിതാ ഈ ചിത്രത്തിലെ സൂപ്പർ ഹിറ്റായ ഒരു ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ജിമിക്കി പൊണ്ണ് എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ ഹൈലൈറ്റ്, ദളപതി വിജയ്- രശ്‌മിക മന്ദാന ജോഡിയുടെ കിടിലൻ നൃത്തമാണ്. മാത്രമല്ല, അതീവ ഗ്ലാമർ പ്രദർശനമാണ് ഈ ഗാനത്തിൽ രശ്‌മിക നടത്തിയിരിക്കുന്നത്. ഏതായാലും തീയേറ്ററുകൾ പൂരപ്പറമ്പാക്കി മാറ്റിയ ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുകയാണ്. എസ് തമൻ സംഗീതമൊരുക്കിയ ഈ ഗാനത്തിന് വരികൾ രചിച്ചത് വിവേകും, പാടിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ, ജോണിത ഗാന്ധി എന്നിവർ ചേർന്നുമാണ്.
ബോക്സ് ഓഫീസിൽ ഇതിനോടകം വാരിസ് നേടിയത് 292 കോടി രൂപയാണ്. തമിഴ്നാട് നിന്നും 135 കോടി രൂപ കളക്ഷൻ നേടിയ ഈ ചിത്രം കര്ണാടകയിൽ നിന്ന് പതിനാലര കോടിയും കേരളത്തിൽ നിന്ന് പതിമൂന്നര കോടിയും നേടി. ആന്ധ്രാ/ തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്ന് 26 കോടിക്ക് മുകളിൽ നേടിയ വാരിസ്, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് പതിനാലര കോടിയും വിദേശത്ത് നിന്ന് 88 കോടിയുമാണ് ഗ്രോസ് നേടിയത്. വംശി സംവിധാനം ചെയ്ത വാരിസ് നിർമ്മിച്ചിരിക്കുന്നത് ദിൽ രാജുവാണ്. പ്രകാശ് രാജ്, ശരത് കുമാർ, യോഗി ബാബു, ശ്യാം, ശ്രീകാന്ത്, ജയസുധ എന്നിവരും ഇതിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് കൂടാതെ ഇതിന്റെ തെലുങ്ക് പതിപ്പും റിലീസ് ചെയ്തിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.