ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിങ് ഖാന് ചിത്രം പഠാനിലെ രണ്ടാം ഗാനവും പുറത്തിറങ്ങി. ഝൂമേ ജോ പഠാന് എന്ന ഗാനം രാവിലെ 11 മണിയോടെ യൂട്യൂബ് പ്രീമിയറിലൂടെയായിരുന്നു റിലീസ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഗാനം പുറത്ത് വന്നിരിക്കുന്നത്. അർജിത് സിംഗ്, സുകൃതി കാക്കർ എന്നിവര്‍ക്കൊപ്പം സംഗീത സംവിധായകരായ വിശാല്‍- ശേഖർ രവ്ജിയാനിയും ഗാനത്തില്‍ പാടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ രണ്ടാമത്തെ വീഡിയോ സോങ് പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതിന് പിന്നാലെ തന്നെ ട്വിറ്ററില്‍ ട്രെഡിങ് ടോപ്പിക്കായി ഗാനത്തിന്റെ പേര് മാറി. അണിയറ പ്രവര്‍ത്തകര്‍ ഇന്നലെ ഉച്ചയോടെ ഗാനത്തിന്റെ യുട്യൂബ് ലിങ്ക് അവതരിപ്പിച്ചിരുന്നു. ഏതാണ്ട് മുപ്പതിനായിരത്തോളം ട്വീറ്റുകളാണ് #JhoomeJoPathaan എന്ന ഹാഷ് ടാഗില്‍ നിമിഷങ്ങള്‍ക്കകം നിറഞ്ഞത്.
നാല് വര്‍ഷത്തെ ഇടവേയ്ക്ക് ശേഷമാണ് ഒരു ഷാറൂഖ് ഖാന് ചിത്രം പുറത്തിറങ്ങുന്നത്. എന്നാന് ചിത്രം റിലീസ് ചെയ്യാന്‍ ഒരു മാസം ബാക്കി നില്‍ക്കെ ചിത്രത്തിലെ ആദ്യ ഗാനം വിവാദമായിരുന്നു. കഴിഞ്ഞ വാരം പുറത്തിറങ്ങിയ വീഡിയോ സോങ്ങില്‍ നായിക ദീപിക പദുകോണ്‍ ധരിച്ച ബിക്കിനിയുടെ നിറം ചൂണ്ടിക്കാട്ടി സംഘപരിവാര്‍ പ്രൊഫൈലുകള്‍ ചിത്രം ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ഗാനവും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിടുന്നത്.
ബഷറം രംഗ് എന്ന ഗാനത്തിലെന്നപോലെ ഷാറൂക്കും ദീപികയും ഗാനത്തില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പഠാന് സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സല്മാന് ഖാന്റെ അതിഥി വേഷവും ചിത്രത്തിലെ ശ്രദ്ധയാകര്ഷിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ദൗതം തുടങ്ങി വന്‍ നിരയും ചിത്രത്തിലുണ്ട്. 2023 ജനുവരി 25നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.