ബോളിവുഡിലെ പ്രശസ്ത നായികാ താരങ്ങളിൽ ഒരാളാണ് ജാൻവി കപൂർ. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഏറെ ആരാധകരെ നേടിയ ഈ നടി, ദേശീയ അവാർഡ് ജേതാവും ഒരുകാലത്തെ ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറും ആയിരുന്ന, അന്തരിച്ചു പോയ ശ്രീദേവിയുടെയും പ്രശസ്ത നിർമ്മാതാവ് ബോണി കപൂറിന്റെയും മകൾ ആണ്. ഇപ്പോഴിതാ ജാൻവി ക്രിക്കറ്റ് പരിശീലിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മിസ്റ്റർ ആൻഡ് മിസ്സിസ് മഹി എന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണു ജാൻവി ക്രിക്കറ്റ് പരിശീലിക്കുന്നത്. ഇതിനു വേണ്ടി നെറ്റ്സിൽ ജാൻവി പ്രാക്ടീസ് ചെയ്യുമ്പോൾ ആരോ എടുത്ത വീഡിയോ ഇപ്പോൾ വലിയ ശ്രദ്ധയാണ് നേടുന്നത്. കാരണം, ബോൾ വരുമ്പോൾ പ്രൊഫഷണൽ ക്രിക്കറ്റ് താരങ്ങളെ പോലെ മികച്ച പാദചലനങ്ങളോടെ ക്രീസിനു പുറത്തിറങ്ങി കവറിലേക്കു മനോഹരമായി ബോൾ ഡ്രൈവ് ചെയ്തു വിടുന്ന ജാൻവിയെ ആണ് നമ്മുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ നടിയുടെ ഗ്ലാമർ ചിത്രങ്ങളും വീഡിയോകളും എപ്പോഴും ശ്രദ്ധ നേടാറുണ്ട്. രാജ്‌കുമാർ റാവു, കുമുദ് മിശ്ര എന്നിവരും പ്രധാന വേഷം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് മഹി എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരൺ ശർമയാണ്. നിഖിൽ മൽഹോത്രയും ശരൺ ശർമയും ചേർന്നാണ് ഈ ചത്രം രചിച്ചിരിക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോകക്കപ്പ് ജേതാവുമായ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ഈ ചിത്രം കഥ പറയുന്നതെന്ന് സൂചനയുണ്ട്. നാല് വർഷം മുൻപ് പുറത്തു വന്ന ദഡക് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ജാൻവി കപൂർ, പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, അംഗരേസി മീഡിയം, ഗുജ്ജൻ സക്‌സേന, റൂഹി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.