യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ നായകമാരാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന എന്ന ചിത്രം ഇപ്പോൾ വമ്പൻ വിജയം നേടിയാണ് മുന്നേറുന്നത്. ഷാരിസ് മുഹമ്മദ് തിരക്കഥ രചിച്ച ഈ ചിത്രം ആറ് ദിവസം കൊണ്ട് ഇരുപത് കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയാണ് മുന്നേറുന്നത്. ഇതിന്റെ വിജയം ആഘോഷിച്ചു കൊണ്ട് പുറത്തുവിട്ട പുതിയ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. നേരത്തെ പുറത്തുവന്ന ഇതിന്റെ ടീസറും ട്രെയ്ലറും നമ്മുക്ക് കാണിച്ചു തന്നത് ഇതിന്റെ രണ്ടാം ഭാഗത്തിലെ രംഗങ്ങളായിരുന്നുവെങ്കിൽ, ഇപ്പോൾ പുറത്തു വന്ന ടീസറിൽ ആദ്യ ഭാഗത്തിലെ ഒരു നിർണ്ണായക രംഗമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അരവിന്ദ് സ്വാമിനാഥൻ എന്ന പൃഥ്വിരാജ് കഥാപാത്രത്തിന്റെ ശ്കതമായ ഒരു ഡയലോഗാണ് ഈ ടീസറിന്റെ ഹൈലൈറ്റ്.
സാജൻ കുമാർ എന്ന പോലീസ് ഓഫീസർ ആയാണ് സുരാജ് വെഞ്ഞാറമ്മൂട് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമത മോഹൻദാസ്, സിദ്ദിഖ്, വിൻസി അലോഷ്യസ്, ശാരി, ബെൻസി മാത്യൂസ്, ലിറ്റിൽ ദർശൻ, ആനന്ദ് ബാൽ, ധ്രുവൻ, ജി എം സുന്ദർ, ഹരികൃഷ്ണൻ, ശ്രീ ദിവ്യ, ഐശ്വര്യ അനിൽകുമാർ, യദു വിശാഖ്, വിഷ്ണു കെ വിജയൻ, ദിവ്യ കൃഷ്ണൻ, വൈഷ്ണവി വേണുഗോപാൽ എന്നിവരാണ് ഈ ചിത്രത്തിന്റെ താരനിരയിലുള്ള മറ്റു പ്രധാന താരങ്ങൾ. ജേക്സ് ബിജോയാണ് ഈ ചിത്രത്തിലെ ഗാനങ്ങളൊരുക്കിയതും, ഇതിനു പശ്ചാത്തല സംഗീതം നൽകിയതും. സുദീപ് ഏലമണ്‍ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ശ്രീജിത്ത് സാരംഗാണ്.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
This website uses cookies.