ബോക്സ് ഓഫീസ് കീഴടക്കാൻ രജനികാന്ത് നായകനാകുന്ന ‘ജയിലർ’ എത്തുന്നു. സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിൻറെ റിലീസ് തീയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു. റിലീസ് തിയതി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പ്രമൊ ടീസറിനു ഗംഭീര വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 10ന് ചിത്രം തിയറ്റുകളിലെത്തും.
പ്രമൊ ടീസറിൽ വിന്റേജ് സ്റ്റൈലിൽ വില്ലൻ പരിവേഷത്തിലാണ് മലയാളത്തിന്റെ സ്വന്തം നായകൻ മോഹൻലാൽ എത്തിയിരിക്കുന്നത്, വിനായകൻ, ശിവ രാജ്കുമാർ, സുനിൽ, രമ്യ കൃഷ്ണൻ, ജാക്കി ഷ്റോഫ്, തമന്ന, യോഗി ബാബു തുടങ്ങിയവരെല്ലാം ടീസറിൽ ദൃശ്യമാണ്. ടീസറിന്റെ ഏറ്റവും ഒടുവിലായി സ്റ്റൈലിഷ് ലുക്കിലാണ് രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. വില്ലൻ കഥാപാത്രത്തിന്റെ മാനറിസത്തിലാണ് വിനായകൻ ടീസറിൽ എത്തിയിരിക്കുന്നത്.
രണ്ടു വർഷത്തിനുശേഷം തിയേറ്ററിലെത്തുന്ന രജനികാന്ത് ചിത്രം പൂർണ്ണമായും സസ്പെൻസ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മിക്കുന്നത്. ‘മുത്തുവേൽ പാണ്ഡ്യൻ’ എന്ന രജനികാന്ത് കഥാപാത്രത്തിന്റെ വരവനായി ആരാധകർക്കിനി കാത്തിരിപ്പിന്റെ നാളുകളാണ് വരാനിരിക്കുന്നത്. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.