തെലുങ്കിലെ സൂപ്പർ താരമായ നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ പുതിയ ചിത്രം ഡിസംബർ രണ്ടിന് റിലീസ് ചെയ്യാൻ പോവുകയാണ്. അഖണ്ഡ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ നേരത്തെ തന്നെ പുറത്തു വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു വീഡിയോ സോങ് യൂട്യൂബിൽ ട്രെൻഡിങ് ആയി മാറുകയാണ്. ജയ് ബാലയ്യ എന്ന ഈ ഗാനം രചിച്ചത് അനന്ത ശ്രീറാമും ഇതിനു ഈണം നൽകിയത് തമൻ എസുമാണ്. ഗീത മാധുരി, സത്യാ യാമിനി, അദിതി ബവരാജു, സാഹിതി ചഗാന്റി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വളരെ കളർഫുൾ ആയി ഒരുക്കിയ ഈ ഗാനത്തിൽ ബാലയ്യയുടെ നൃത്ത ചുവടുകളും നമ്മുക്ക് കാണാൻ സാധിക്കും. ഇതിനോടകം എഴുപതു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ ഗാനത്തിന് ലഭിച്ചിരിക്കുന്നത്.
സൂപ്പർ ഹിറ്റ് സംവിധായകനായ ബോയപ്പട്ടി ശ്രീനു ഒരുക്കിയ ഈ ചിത്രം, ദ്വാരക ക്രിയേഷൻസിന്റെ ബാനറിൽ മിര്യാല രവിന്ദർ റെഡ്ഢിയാണ് നിർമ്മിച്ചിരിക്കുന്നത്. നന്ദമുറി ബാലകൃഷ്ണയുടെ 106 ആം ചിത്രമാണ് ഇത് എന്ന് മാത്രമല്ല, അദ്ദേഹം ഇരട്ട വേഷത്തിലാണ് ഇതിൽ എത്തുന്നത് എന്നും സൂചനയുണ്ട്. ബാലയ്യയുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നും ഇതിന്റെ ട്രൈലെർ പറയുന്നു. പ്രഘ്യാ ജൈസ്വാൾ, ശ്രീകാന്ത് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. സിംഹ, ലെജൻഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബാലയ്യ- ബോയപ്പട്ടി ശ്രീനു ടീം ഒന്നിച്ച ചിത്രം കൂടിയാണിത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.