മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളും മലയാളത്തിലെ ഹാസ്യ സാമ്രാട്ടുമായ ജഗതി ശ്രീകുമാർ കാർ അപകടത്തിൽ ഉണ്ടായ പരിക്കിനെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. അദ്ദേഹത്തിന്റെ ജീവൻ രക്ഷപെട്ടു എങ്കിലും ശരീരത്തിന്റെ ചലന ശേഷി ഏറെക്കുറെ നഷ്ടപ്പെട്ടിരുന്നു. എന്നാൽ അതിനെയെല്ലാ അതിജീവിച്ചു അദ്ദേഹം പിന്നീട് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇനി അദ്ദേഹത്തെ ക്യാമറയുടെ മുൻപിൽ ആ പഴയ ജഗതി ആയി കാണാൻ കഴിയുമോ എന്ന ആശങ്കയിൽ ആണ് മലയാള സിനിമ പ്രേക്ഷകർ ഇപ്പോഴും. എന്നാൽ ഇപ്പോഴിതാ പ്രശസ്തമായ തന്റെ ആ പഴയ നവരസ ഭാവങ്ങൾ ഒരിക്കൽ കൂടി പുറത്തെടുത്തു കൊണ്ടുള്ള ജഗതി ശ്രീകുമാറിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
പ്രശസ്ത നടി നവ്യ നായർ ആണ് ഈ വീഡിയോ പങ്കു വെച്ചത്. നവ്യ ജഗതിയുടെ വീട്ടിൽ പോയി അദ്ദേഹത്തെ കാണുകയും അവിടെ വെച്ച് ജഗതിയുടെ ഈ നവരസ ഭാവ പ്രകടനത്തിന്റെ വീഡിയോ എടുക്കുകയുമാണ് ഉണ്ടായതു. നവ്യ തന്നെയാണ് ആ വീഡിയോ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചത്. ഏതായാലും തന്നിലെ അഭിനയ മികവ് അല്ലെങ്കിൽ ആ തീപ്പൊരി ഇപ്പോഴും നില നിൽക്കുന്നു എന്ന് ജഗതി ശ്രീകുമാർ നമ്മുക്ക് ഒരിക്കൽ കൂടി കാണിച്ചു തരുന്ന ഒരു വീഡിയോ ആണിത്. പതുക്കെ ആണെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുകയാണ് അദ്ദേഹം. മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ളവരും മറ്റു പ്രമുഖ താരങ്ങളും സമയം കിട്ടുമ്പോഴൊക്കെ ജഗതി ശ്രീകുമാറിനെ സന്ദർശിക്കാൻ ചെല്ലാറുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.