തമിഴ് യുവ താരം ധനുഷിന്റെ നാല്പതാമത്തെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ ഈ ചിത്രത്തിന്റെ പേര് ജഗമേ തന്തിരം എന്നാണ്. വൈനോട്ട് സ്റ്റുഡിയോസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഒരുക്കിയിരിക്കുന്നത് യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴം എന്ന പൈയ്ന്റിങ്ങിന്റെ ഫോര്മാറ്റിലാണ്. എന്നാൽ ഈ മോഷൻ പോസ്റ്ററിൽ കാണുന്നത് ഗാംഗ്സ്റ്റേഴ്സിന്റെ അന്ത്യ അത്താഴമാണെന്നു മാത്രം. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുലൂടെ കടന്നു പോകുന്ന മോഷന് പോസ്റ്റര് അവസാനിക്കുന്നത് അന്ത്യ അത്താഴ’ത്തിന്റെ മാതൃകയിലിരിക്കുന്ന കഥാപാത്രങ്ങളിലാണ് എന്നതാണ് പ്രേക്ഷകരുടെ ആകാംഷയും ആവേശവും വർധിപ്പിക്കുന്നത്.
മലയാളി താരമായ ഐശ്വര്യ ലക്ഷ്മി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. പ്രശസ്ത മലയാള താരം ജോജു ജോര്ജ്, ഗെയിം ഓഫ് ത്രോണ്സ് താരം ജെയിംസ് കോസ്മോ, കലൈയരശന്, സഞ്ജനാ നടരാജന്, ദീപക് പ്രമേഷ്, ദേവന് എന്നിവരും ഈ ചിത്രത്തിലെ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. കട്ട താടിയും പിരിച്ച മീശയുമായി കലിപ്പ് ലുക്കിലാണ് ജോജു ജോർജ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ജോജു ജോർജിന്റെ ആദ്യ തമിഴ് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സന്തോഷ് നാരായണൻ സംഗീതമൊരുക്കിയ ഈ ചിത്രം ലണ്ടനില് ആണ് പ്രധാനമായും ചിത്രീകരിച്ചത്. ജഗമേ തന്തിരം കേരളത്തില് റിലീസ് ചെയ്യാൻ പോകുന്നത് മലയാളത്തിലെ പ്രശസ്ത നിർമ്മാതാവായ ആന്റോ ജോസഫിന്റെ നേതൃത്വത്തിലുള്ള ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്. ഏതായാലും ഈ മോഷൻ പോസ്റ്ററോടെ ഈ ചിത്രത്തിന് മുകളിലുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വർധിച്ചിരിക്കുകയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.