ഇന്ത്യൻ സിനിമയിലെ അതിപ്രഗത്ഭനായ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി അദ്ദേഹമൊരുക്കിയ ഈ ചിത്രത്തിന്റെ ടീസർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത് കംപ്ലീറ്റ് ആക്ടർ മോഹൻലാലും ഇതിന്റെ ആദ്യ ടീസർ റിലീസ് ചെയ്തത് മാസ്റ്റർ ഡയറക്ടർ മണി രത്നവുമാണ്. ഇപ്പോഴിതാ, ഇതിന്റെ ട്രൈലെർ ഇന്ന് പുറത്ത് വിട്ടിരിക്കുന്നത് ബോളിവുഡ് സൂപ്പർ സംവിധായകനായ കരൺ ജോഹറാണ്. മെയ് ഇരുപതിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ വലിയ കൗതുകമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സയൻസ് ഫിക്ഷനും ഫാന്റസിയും കോമെടിയും ആക്ഷനുമെല്ലാമിടകലർത്തിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്ഥേർ അനിൽ തുടങ്ങിയവരുമഭിനയിച്ചിരിക്കുന്നു. സംവിധായകനായ സന്തോഷ് ശിവൻ, അജിത് എസ് എം എന്നിവരാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. സന്തോഷ് ശിവൻ തന്നെ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രഞ്ജിത് ടച് റിവർ, ഇതിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് റാം സുരീന്ദർ, ഗോപി സുന്ദർ, ജേക്സ് ബിജോയ് എന്നിവർ ചേർന്നുമാണ്. മഞ്ജു വാര്യർ ആലപിച്ച ഇതിലെയൊരു ഗാനം നേരത്തെ തന്നെ സൂപ്പർ ഹിറ്റായി മാറിയിരുന്നു.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.