തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി ഒട്ടുമിക്ക തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചുകൊണ്ട് ഏറെ പ്രശസ്തയായ താരമാണ് ഐശ്വര്യ മേനോൻ. വിവിധ ഭാഷകളിലായി നിരവധി ആരാധകരുള്ള താരം സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ താരത്തിനെ 20 ലക്ഷത്തിലേറെ ആളുകളാണ് ഫോളോ ചെയ്യുന്നത്. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരം തന്റെ പുതിയ വർക്കൗട്ട് വീഡിയോയും പങ്കുവെച്ചിരുന്നു. ആരാധകർ ഏറ്റെടുത്ത് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മലയാളത്തിൽ നിന്നും താരത്തിലെ നിരവധി ആരാധകരാണ് ഉള്ളത്. 2016- ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രമായ മൺസൂൺ മാമ്പഴം എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ രേഖ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ പ്രേക്ഷക പ്രശംസ നേടുകയും ചെയ്തു. എട്ടുവർഷത്തെ കരിയറിനുള്ളിൽ ഒരു മലയാള ചിത്രത്തിൽ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളു. ആ ഒരു ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ മലയാളത്തിൽ നേടാൻ താരത്തിന് കഴിഞ്ഞിട്ടുമുണ്ട്.
അതീവ സുന്ദരിയായ ഐശ്വര്യയുടെ വർക്കൗട്ട് വീഡിയോയിൽ വളരെ ബോൾഡായി താരം കാണപ്പെടുന്നു. നിരവധി ഗ്ലാമറസ് ചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ശരീരസൗന്ദര്യത്തിനും ഫിറ്റ്നസ്സിനും താരം കഠിനമായ വ്യായാമമുറകൾ അഭ്യസിക്കാറുണ്ടെന്ന് വീഡിയോ വ്യക്തമാക്കുന്നു. ചുരുക്കം ചില നടിമാർ മാത്രമേ ഞങ്ങളുടെ വർക്കൗട്ട് വീഡിയോ ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുള്ളൂ. പുതിയ ചിത്രത്തിന്റെ മേക്കോവറിനു വേണ്ടിയാണ് ഈ വർക്കൗട്ട് എന്നും ചില സൂചനകളുണ്ട്. കടാലിൻ സോദപ്പുവാട് യെപ്പാടി എന്ന തമിഴ് ചിത്രത്തിലൂടെ 2012 ലാണ് ഐശ്വര്യ മേനോൻ അഭിനയ ജീവിതത്തിന്തുടക്കം കുറിക്കുന്നത്. അതേ വർഷം തന്നെ പ്രണയ പരാജയം എന്ന തെലുങ്ക് ചിത്രത്തിലും താരം അഭിനയിച്ചു. ഈ രണ്ടു ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച താരം പിന്നീട് നിരവധി കന്നഡ, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. വളരെ സെലക്ടീവ് ആയി തന്നെ കരിയർ മുന്നോട്ടു കൊണ്ടു പോകുന്ന താരത്തിന്റെ പുതിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. മൺസൂൺ മാമ്പഴം എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ ഐശ്വര്യ വീണ്ടും എത്തുന്നതിനായി ആരാധകർ കാത്തിരിക്കുകയാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.