സൂപ്പർ ഹിറ്റ് സംവിധായകൻ ജിസ് ജോയ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഇന്നലെ വരെ. നേരിട്ടുള്ള ഒടിടി റിലീസായി സോണി ലൈവിൽ സ്ട്രീം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ജൂൺ ഒൻപതിനാണ് ഈ ചിത്രം സ്ട്രീമിങ് ആരംഭിക്കുക. ഒരു പക്കാ ത്രില്ലറായാണ് ജിസ് ജോയ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്. ആസിഫ് അലി, ആന്റണി വർഗീസ്, നിമിഷാ സജയൻ, റീബ മോണിക്ക ജോൺ, ഇർഷാദ് അലി, റോണി ഡേവിഡ്, ശ്രീലക്ഷ്മി, അതുല്യ ചന്ദ്ര തുടങ്ങി ഒരു വലിയ താരനിരതന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച ജിസ് ജോയ്, തന്റെ പ്രസിദ്ധമായ ഫീൽ ഗുഡ് ശൈലിയിൽ നിന്നും മാറി ആദ്യമായി ഒരു പക്കാ ത്രില്ലറൊരുക്കിയിരിക്കുകയാണ്. സൂപ്പർ ഹിറ്റ് ചിത്രങ്ങൾ രചിച്ച ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വലിയ ശ്രദ്ധ നേടിയിരുന്നു.
സെൻട്രൽ അഡ്വെർടൈസിങ് എന്ന ബാനറിൽ മാത്യു ജോര്ജ് നിർമ്മിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ബാഹുൽ രമേശാണ്. ഒപ്പം എന്ന ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിലെ ഗാനങ്ങളൊരുക്കി കയ്യടി നേടിയ ടീം 4 മ്യൂസിക്സ് സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രതീഷ് രാജ് ആണ്. ജിസ് ജോയ്‌ക്കൊപ്പം ഇത് അഞ്ചാമത്തെ ചിത്രത്തിലാണ് ആസിഫ് അലിയെത്തിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ജിസ് ജോയ് ഒരുക്കിയ ആദ്യ ചിത്രമായ ബൈസൈക്കിൾ തീവ്സിൽ നായകനായ ആസിഫ് അലി, പിന്നീട് സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും എന്നീ ജിസ് ജോയ് ചിത്രങ്ങളിലും നായക വേഷം ചെയ്തു. ഇത് കൂടാതെ മോഹൻകുമാർ ഫാൻസ് എന്ന ജിസ് ജോയ്- കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അതിഥി വേഷത്തിലുമെത്തി ആസിഫ് അലി.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.