പ്രശസ്ത മലയാള നടൻ ഇന്ദ്രൻസ്, നവാഗതനായ മുഹമ്മദ് മുഹാസിൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത തീ എന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വ്യത്യസ്ത ഗെറ്റപ്പിൽ ഇന്ദ്രൻസ് എത്തുന്ന ഈ ചിത്രം ആക്ഷനും പ്രണയത്തിനും സംഗീതത്തിനുമെല്ലാം പ്രാധാന്യം നല്കിയൊരുക്കിയ ഒരു ചിതമാണെന്നാണ് ട്രൈലെർ സൂചിപ്പിക്കുന്നത്. ഇന്ദ്രൻസ്, മുഹാസിൻ എന്നിവർക്കൊപ്പം സാഗര, പ്രേം കുമാർ, വിനു മോഹൻ, രമേശ് പിഷാരടി, റിതേഷ്, നാസർ മാനു, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവയും ഇതിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചതും സംവിധായകൻ തന്നെയാണ്.
റെജു ജോസഫ്, അനിൽ വി നാഗേന്ദ്രൻ, അഞ്ചൽ ഉദയകുമാർ എന്നിവർ സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ ഉണ്ണി മേനോൻ, നിമിഷ സലിം, സോണിയ ആമോദ, കെ എസ് പ്രിയ, ശുഭ രഘുനാഥ്, റെജു ജോസഫ്, പി കെ മേദിനി, സി ജെ കുട്ടപ്പൻ, കലാഭവൻ സാബു, രജി കെ പാപ്പു, ശ്രീകാന്ത്, ആർ കെ രാമദാസ്, മണക്കാട് ഗോപൻ, അരിസ്റ്റോ സുരേഷ്, ഉല്ലാസ പന്തളം, കുമാരി വരലക്ഷ്മി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. വിശാരദ് ക്രീയേഷൻസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ തീ പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.