അന്തരിച്ചു പോയ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി പ്രശസ്ത സംവിധായകൻ ഗൗതം മേനോൻ ഒരുക്കിയ ക്വീൻ എന്ന വെബ് സീരിസിന്റെ ട്രൈലെർ റിലീസ് ചെയ്തു. വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് ഈ ട്രൈലെർ നേടിയെടുക്കുന്നത്. ജയലളിത ആയി പ്രശസ്ത നടി രമ്യ കൃഷ്ണൻ അഭിനയിക്കുമ്പോൾ ഈ ചിത്രത്തിൽ എം ജി ആർ ആയി എത്തുന്നത് മലയാളികളുടെ പ്രീയപ്പെട്ട ഇന്ദ്രജിത് സുകുമാരൻ ആണ്. ഗൗതം വാസുദേവ് മേനോൻ, പ്രശാന്ത് മുരുഗേശൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ വെബ് സീരിസ് രചിച്ചിരിക്കുന്നത് രേഷ്മ ഘട്ടാല ആണ്. ഇതിനു മുൻപ് എം ജി ആർ കരുണാനിധി ബന്ധം ആസ്‍പദമാക്കി മണി രത്‌നം ഒരു ചിത്രം സംവിധാനം ചെയ്തപ്പോൾ അതിൽ എം ജി ആർ ആയി എത്തിയത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആയിരുന്നു. ഇരുവർ എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്.
മണി രത്‌നം, മോഹൻലാൽ, അതുപോലെ കരുണാനിധി ആയി എത്തിയ പ്രകാശ് രാജ് എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി അത് മാറിയിരുന്നു. മോഹൻലാലിന്റെ ആ ചിത്രത്തിലെ പ്രകടനം ഇന്ത്യൻ സിനിമയിലെ തന്നെ ഒരു നടന്റെ എക്കാലത്തേയും ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോൾ ഇന്ദ്രജിത് എം ജി ആർ ആയി എത്തുമ്പോഴും ഗംഭീര പ്രകടനം തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. വെബ് സീരിസിലെ ഇന്ദ്രജിത്തിന്റെ ഗെറ്റപ്പുകളും മറ്റും വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. ഡിസംബർ പതിനാലിന് ആണ് ഈ വെബ് സീരിസ് റിലീസ് ചെയ്യുന്നത്. ഇന്ദ്രജിത് അഭിനയിച്ച നരകാസുരൻ എന്ന തമിഴ് ചിത്രവും റിലീസ് കാത്തിരിക്കുകയാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.