കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ പുതിയ ഗാനം ഇന്ന് റിലീസ് ആയിരിക്കുകയാണ്. ഇളവെയിൽ എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും ശ്രേയ ഘോഷാലുമാണ്. അതിമനോഹരമായ ഗാനമെന്നാണ് ഇത് കേട്ട ഓരോരുത്തരും അഭിപ്രായപ്പെടുന്നത്. പ്രഭാ വർമ്മ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് റോണി റാഫേൽ ആണ്. അഞ്ചു ഭാഷകളിൽ ആയി റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ വേർഷനുകൾ ആലപിച്ചിരിക്കുന്നത് സത്യ പ്രകാശും ചിന്മയിയുമാണ്. ഇതിനു മുൻപ് മരക്കാരിലെ മൂന്നു ഗാനങ്ങൾ ആണ് റിലീസ് ചെയ്തത്. അത് മൂന്നും പ്രേക്ഷക പ്രീതി നേടിയെടുത്തെങ്കിലും ഇതുവരെ വന്നതിൽ ഏറ്റവും മികച്ചു നിൽക്കുന്നത് ഇളവെയിൽ എന്ന ഗാനമാണ് എന്നാണ് അഭിപ്രായങ്ങൾ വരുന്നത്. കുഞ്ഞു കുഞ്ഞാലിക്കു ഒന്നുറങ്ങേണം എന്ന താരാട്ടു പാട്ടും, കണ്ണിൽ എന്റെ എന്ന് തുടങ്ങുന്ന ഗാനവും ചെമ്പിന്റെ ചേലുള്ള എന്ന് തുടങ്ങുന്ന ഗാനവുമാണ് മുൻപ് പുറത്തു വന്നത്.
ഇളവെയിൽ എന്ന ഗാനത്തിന്റെയും ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. വീഡിയോ ഗാനമായി പുറത്തു വന്നത് കണ്ണിൽ എന്റെ എന്ന് തുടങ്ങുന്ന ഗാനം മാത്രമാണ്. ഒരു സോങ് ടീസർ മാത്രമായിരുന്നു അത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവർ അഭിനയിച്ചിരിക്കുന്ന ഒരു പ്രണയ ഗാനമായാണ് അതൊരുക്കിയത്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ചിത്രമാണ്. ഡിസംബർ രണ്ടിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.