കുഞ്ചാക്കോ ബോബന്റെ നായികയായി ജംനാ പ്യാരി എന്ന ചിത്രത്തിലൂടെ ആറു വർഷം മുൻപ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഗായത്രി സുരേഷ്. തൃശൂർ സ്വദേശിയായ ഈ നടി പിന്നീട് ഒരുപിടി ചിത്രങ്ങളിലൂടെ കേരളത്തിൽ ഏറെ പോപ്പുലർ ആയി മാറി. ഇപ്പോൾ അന്യ ഭാഷയിലും അഭിനയിക്കുന്ന ഗായത്രി സുരേഷ് സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. ഈ അടുത്തിടെ ഉണ്ടായ ഒരു കാർ ആക്സിഡന്റ് സംഭവത്തിൽ ഗായത്രി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയും ഏറെ ട്രോൾ ചെയ്യപ്പെടുകയുമുണ്ടായി. അതിനു പുറമെ ഇപ്പോൾ ഒരു ഓൺലൈൻ ചാനലിന് കൊടുത്ത അഭിമുഖം വീണ്ടും ഗായത്രിയെ ട്രോളന്മാരുടെ മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ്. ആ അഭിമുഖത്തിൽ പ്രണയത്തെ കുറിച്ച് ഗായത്രി പറഞ്ഞ വാക്കുകൾ ആണ് അതിനു കാരണമായത്. തന്നെ ഒരുപാട് ചേട്ടന്മാർ പ്രപ്പോസ് ചെയ്തിട്ടുണ്ട് എന്നും, പക്ഷെ തനിക്കു അങ്ങനെ ഒരു ഇഷ്ടം ആരോടും തോന്നിയിട്ടില്ല എന്നുമാണ് ഗായത്രി പറയുന്നത്.
മാത്രമല്ല, മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകനും യുവ താരവുമായ പ്രണവ് മോഹൻലാലിനോട് തനിക്കു ഭയങ്കര ക്രഷ് ആണെന്നും പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗായത്രി സുരേഷ് ആ അഭിമുഖത്തിൽ പറയുന്നു. ഏതായാലും നടിയുടെ ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ വളരെ വലിയ രീതിയിൽ ആണ് പ്രചരിക്കുന്നത്. എന്നാൽ ഗായത്രി ഇത് ആദ്യമായല്ല പറയുന്നത് എന്നതാണ് വസ്തുത. ഇതേ കാര്യം തന്നെ ഗായത്രി വർഷങ്ങൾക്കു മുൻപും പറഞ്ഞിട്ടുണ്ട്. ഏതായാലും ലാലേട്ടന്റെ മരുമകൾ ആവാനുള്ള പരിപാടി ആണല്ലേ എന്നും ചോദിച്ചാണ് സോഷ്യൽ മീഡിയയിൽ ട്രോളന്മാർ ഇത് ആഘോഷിക്കുന്നത്. ഈ അടുത്തിടെ പുറത്തു വന്നു സൂപ്പർ ഹിറ്റായ മാറിയ, ഹൃദയം എന്ന പ്രണവ് മോഹൻലാൽ ചിത്രത്തിലെ ദർശന എന്നാണ് തുടങ്ങുന്ന ഗാനത്തിലെ സീനുകൾ വെച്ചും ട്രോളന്മാർ ഗായത്രിയെ ട്രോൾ ചെയ്യുന്നുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.