ജനപ്രിയ നായകൻ ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന പുതിയ ചിത്രം വമ്പൻ വിജയം നേടി മുന്നേറുകയാണ് ഇപ്പോൾ. പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിച്ചു കൊണ്ട് ബോക്‌സ് ഓഫീസിൽ തകർപ്പൻ കളക്ഷൻ ആണ് നേടുന്നത്. ഇന്നലെ ഈ ചിത്രത്തിൻറെ പ്രചരണാർത്ഥം തിരുവനന്തപുരത് എത്തിയ ജനപ്രിയ നായകനും സംഘത്തിനും ആവേശോജ്വലമായ സ്വീകരണം ആണ് ആരാധകർ ഒരുക്കിയത്. വമ്പൻ ജനസാഗരം ആണ് ജനപ്രിയ നായകനെ കാണാൻ തിരുവനന്തപുരത്തു തടിച്ചു കൂടിയത്. ആരാധകർക്കൊപ്പം സെല്ഫിയുമെടുത്ത ദിലീപ് ചിത്രത്തിലെ സംഭാഷണങ്ങളും പറഞ്ഞു കയ്യടി നേടി.
ഒരു വലിയ ഇടവേളക്കു ശേഷം ദിലീപ് പങ്കെടുത്ത ഈ പൊതു പരിപാടിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനും ദിലീപിനൊപ്പം എത്തിയിരുന്നു. മമത മോഹൻദാസ് നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ സിദ്ദിഖ്, സുരാജ്, അജു വർഗീസ് എന്നിവരും കയ്യടി നേടിയെടുത്തു. കുടുംബ പ്രേക്ഷകരും യുവാക്കളും എല്ലാം ഒരുപോലെ സ്വീകരിക്കുന്ന ഈ ചിത്രം ബോളിവുഡ് നിർമ്മാണ കമ്പനി ആയ വയാകോം മോഷൻ പിക്ചേഴ്‌സ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഈ വർഷത്തെ മലയാള സിനിമയിലെ ഇതു വരെ ഉള്ള ഏറ്റവും വലിയ വിജയത്തിലേക്ക് ആണ് കോടതി സമക്ഷം ബാലൻ വക്കീൽ കുതിക്കുന്നത്. പ്രിയ ആനന്ദ്, സൈജു കുറുപ്പ്, രഞ്ജി പണിക്കർ, ബിന്ദു പണിക്കർ, ഭീമൻ രഘു, ലെന, ഗണേഷ് കുമാർ എന്നിവരും ഈ ചിത്രത്തിൻറെ താര നിരയിൽ ഉണ്ട്. ഗോപി സുന്ദർ, രാഹുൽ രാജ് എന്നിവർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് അഖിൽ ജോർജ് ആണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.