മലയാളി പ്രേക്ഷകരുടെ പ്രിയ നായികമാരിലൊരാളായ ഹണി റോസ് സോഷ്യൽ മീഡിയയിലും എന്നും നിറഞ്ഞു നിൽക്കുന്ന താരമാണ്. ഹണി പങ്കെടുക്കുന്ന പൊതു പരിപാടികളുടെയും അതുപോലെ ഹണി റോസ് പങ്കു വെക്കുന്ന തന്റെ ഫോട്ടോഷൂട്ടുകളുടെയും വീഡിയോ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടുന്ന ഈ നടി മോഡേണായി, വളരെ ഗ്ലാമറസായാണ് പ്രത്യക്ഷപെടാറുള്ളത്. അത്കൊണ്ട് തന്നെ ഹണി റോസിന്റെ പുത്തൻ ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകരേറെയാണ്. യുവ പ്രേക്ഷകരുടെ ഇടയിൽ വലിയൊരു ആരാധക വൃന്ദം തന്നെ സൃഷ്ടിക്കാൻ ഈ നടിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഹണി പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
ചാലക്കുടിയിൽ ഒരു ജുവല്ലറി ഉത്‌ഘാടനം ചെയ്യാനെത്തിയ ഹണി റോസിന്റെ വീഡിയോ ശ്രദ്ധ നേടുകയാണ്. സാരിയിൽ ഗ്ലാമറസ് ലുക്കിൽ എത്തിയ ഹണി റോസിന് അവിടെ വലിയ സ്വീകരണമാണ് ലഭിച്ചത്. അന്തരിച്ചു പോയ മഹാനടനായ കലാഭവൻ മണിയുടെ നാട്ടിൽ വരാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഹണി റോസ് പറയുന്നു. ഏതായാലും വ്യത്യസ്ത തരം സാരികളിൽ ഏറെ മനോഹരിയായി കാണപ്പെടുന്ന ഹണി റോസിന്റെ ഈ പുതിയ ലുക്കും ഏറെ വൈറലായിക്കഴിഞ്ഞു. മലയാളത്തിന് പുറമെ ഇപ്പോൾ തെലുങ്കിലും അഭിനയിക്കുന്ന ഈ താരത്തിന്റെ പുതിയ തെലുങ്ക് ചിത്രം, അവിടുത്തെ സൂപ്പർ താരമായ ബാലയ്യയുടെ ഒപ്പമാണ്. മലയാളത്തിൽ മോഹൻലാൽ നായകനായ വൈശാഖ് ചിത്രം മോൺസ്റ്ററാണ് ഹണി റോസിന്റെ അടുത്ത റിലീസ്. വിനയൻ സംവിധാനം ചെയ്ത, മണിക്കുട്ടന്‍ നായകനായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ നടി ഏറെ ശ്രദ്ധ നേടിയത് വി.കെ. പ്രകാശിന്റെ സംവിധാന മികവിലൊരുങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജിലൂടെയാണ്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.