[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

കിടിലൻ ലുക്കിൽ വീണ്ടും ഹണി റോസ്; വൈറൽ വീഡിയോ കാണാം

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളായ ഹണി റോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. കിടിലൻ ലുക്കിൽ ഹണി പ്രത്യക്ഷപ്പെടുന്ന ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ് വമ്പൻ ശ്രദ്ധ നേടുന്നത്. ജാഫർഖാൻ ഫോട്ടോഗ്രാഫി ആണ് ഹണി റോസിന്റെ ഈ കിടിലൻ ഫോട്ടോഷൂട്ടിനു പിന്നിൽ പ്രവർത്തിച്ചത്. കുറച്ച നാൾ മുൻപ് മറ്റൊരു ലുക്കിൽ വന്ന ഹണി റോസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഹീൽ എന്ന ബ്രാൻഡിന്റെ പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ലുലു മാളിൽ വെച്ച് നടന്ന പൊതുപരിപാടിയിൽ ഹണി റോസ് പങ്കെടുത്തപ്പോഴുള്ള വീഡിയോ ആണ് അന്ന് വൈറൽ ആയത്. വെളുത്ത ഷർട്ടും പൂക്കൾ നിറഞ്ഞ ഡിസൈനുള്ള പാന്റ്സും ധരിച്ചാണ് ഹണി റോസ് ഈ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടതെങ്കിൽ, പുതിയ വീഡിയോയിൽ പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ഹണി റോസിനെ കാണാൻ സാധിക്കുന്നത്.

https://www.facebook.com/celebrateonline.in/videos/350184750612789/?extid=CL-UNK-UNK-UNK-IOS_GK0T-GK1C-GK2T&ref=sharing

വിനയൻ സംവിധാനം ചെയ്ത, മണിക്കുട്ടന്‍ നായകനായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ നടി, അതിനു ശേഷം ഒരുപിടി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ജനപ്രിയ താരമായി മാറി. വി.കെ. പ്രകാശിന്റെ സംവിധാന മികവിലൊരുങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് ഹണി റോസിന് ബ്രേക്ക് നൽകിയ ചിത്രമാണ്. മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുള്ള ഹണി റോസ് മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പവും സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായ വൈശാഖ് ചിത്രം മോൺസ്റ്റർ ആണ് ഇനി ഹണി റോസ് അഭിനയിച്ചു റിലീസ് ചെയ്യാനുള്ളത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ നടി തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.