സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന ഒരു ചിത്രം കൂടി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. ഒടിടി റിലീസ് ആയി എത്താൻ പോകുന്ന ഹോളി വൂണ്ട് എന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെ, ഈ വരുന്ന ഓഗസ്റ്റ് പന്ത്രണ്ടിനാണ് ഹോളി വൂണ്ട് റിലീസ് ചെയ്യാൻ പോകുന്നത്. ചെറുപ്പം മുതൽ പ്രണയത്തിലായിരുന്ന രണ്ട് യുവതികൾ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കണ്ടു മുട്ടുന്നതും അവർക്കിടയിലെ പ്രണയം വീണ്ടും ആരംഭിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നു ട്രൈലെർ സൂചിപ്പിക്കുന്നു. അതിനൊപ്പം തങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തിൽ അവർ നേരിടുന്ന വെല്ലുവിളികളും പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ ഈ ചിത്രം ശ്രമിക്കുന്നുണ്ടെന്നാണ് ട്രൈലെർ പറയുന്നത്. പ്രശസ്ത സംവിധായകൻ അശോക് ആർ നാഥ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പോൾ വൈക്ലിഫ് ആണ്.
സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച ഈ ചിത്രത്തിൽ മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാനകിക്കൊപ്പം അമൃത, സാബു പ്രൗദീൻ എന്നിവരാണ് ഇതിലെ മറ്റു നിർണ്ണായക വേഷങ്ങൾ ചെയ്യുന്നത്. വിപിൻ മണ്ണൂർ എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് റോണി റാഫേലാണ്. ഉണ്ണി മടവൂരാണ് ഇതിനു വേണ്ടി ദൃശ്യങ്ങളൊരുക്കിയത്. മുൻപ് മോഹൻലാൽ, സുകുമാരി എന്നിവർ അഭിനയിച്ച മിഴികൾ സാക്ഷി, അതുപോലെ ആന്തോളജി ചിത്രമായ ക്രോസ്സ് റോഡിലെ ഒരു ചിത്രം എന്നിവ സംവിധാനം ചെയ്തു ശ്രദ്ധ നേടിയിട്ടുള്ള ആളാണ് ഹോളി വുണ്ടിന്റെ സംവിധായകനായ അശോക് ആർ നാഥ്. അതിതീവ്രമായ സ്വവർഗ പ്രണയമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുക.
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
This website uses cookies.