സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന ചിത്രങ്ങളുടെ കൂട്ടത്തിലേയ്ക്കു ഇപ്പോൾ മലയാളത്തിൽ നിന്ന് ഒരു ചിത്രം കൂടി എത്തുകയാണ്. ഒടിടി റിലീസ് ആയി എത്താൻ പോകുന്ന ഹോളി വൗണ്ട് ആണ് ആ ചിത്രം. ഇതിന്റെ രണ്ടു ടീസറുകൾ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ ട്രൈലെർ കൂടി പുറത്തു വന്നിരിക്കുകയാണ്. അതിനൊപ്പം തന്നെ ചിത്രം റിലീസ് ചെയ്യുന്ന ഒടിടി പ്ലാറ്റ്‌ഫോമും തീയതിയും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മാസം ഇരുപത്തിയഞ്ചിന് ആണ് ഈ ചിത്രം റിലീസ് ചെയ്യുക. എസ് എസ് ഫ്രെയിംസ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലാണ് ഈ ചിത്രം സ്ട്രീം ചെയ്യാൻ പോകുന്നത്. പ്രശസ്ത സംവിധായകൻ അശോക് ആർ നാഥ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പോൾ വൈക്ലിഫ് ആണ്. ചെറുപ്പം മുതൽ പ്രണയത്തിലായിരുന്ന രണ്ടു യുവതികൾ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കണ്ടു മുട്ടുന്നതും, അതുപോലെ അവർ രണ്ടു പേരുടെയും ഇപ്പോഴത്തെ ജീവിതം എങ്ങനെയെന്നും അവർ പണ്ട് എങ്ങനെ ആയിരുന്നു എന്നും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് ഇതിന്റെ ട്രൈലെർ, ടീസർ എന്നിവ കാണിച്ചു തരുന്നത്.
ഇതിനു മുൻപ് മോഹൻലാൽ, സുകുമാരി എന്നിവർ അഭിനയിച്ച മിഴികൾ സാക്ഷി, അതുപോലെ ആന്തോളജി ചിത്രമായ ക്രോസ്സ് റോഡിലെ ഒരു ചിത്രം എന്നിവ ഒരുക്കി ശ്രദ്ധ നേടിയിട്ടുള്ള സംവിധായകൻ ആണ് അശോക് ആർ നാഥ്. മരക്കാർ അര്ബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയ റോണി റാഫേൽ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ഉണ്ണി മടവൂർ ആണ്. ജാനകി സുധീർ, അമൃത, സാബു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയിരുന്നു. വിപിൻ മണ്ണൂർ ആണ് ഇതിന്റെ എഡിറ്റർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.