ബോളിവുഡിന്റെ കിംഗ് ഖാൻ എന്നറിയപ്പെടുന്ന താരമാണ് ഷാരൂഖ് ഖാൻ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഷാരൂഖ് ഖാൻ, ആഗോള തലത്തിലും ഏറ്റവും ജനപ്രിയനും ഏറ്റവും കൂടുതൽ ആരാധകരുള്ളതുമായ ബോളിവുഡ് താരമാണ്. ഇന്ത്യൻ സിനിമ എന്ന് പറയുമ്പോൾ വിദേശികൾക്കിടയിൽ ഏറ്റവും കൂടുതൽ ഓടിയെത്തുന്ന ഒരു പേരും ഷാരൂഖ് ഖാന്റേതാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആ പോപ്പുലാരിറ്റി കാണിച്ചു തരുന്ന ഒരു വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. സൗദി അറേബ്യയിൽ നടന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് വൈറലാവുന്നത്. വിശിഷ്‌ടാതിഥികളുടെ സീറ്റിൽ തനിക്ക് തൊട്ടടുത്ത് ഇരിക്കുന്നത് ഷാരൂഖ് ഖാനാണെന്ന് തിരിച്ചറിഞ്ഞ ഹോളിവുഡ് നടിയുടെ പ്രതികരണമാണ് ഈ വീഡിയോയുടെ ഉള്ളടക്കം.
ഹോളിവുഡ് നടി ഷാരോൺ സ്റ്റോൺ ആണ് തന്റെ തൊട്ടടുത്ത് ഷാരൂഖ് ഖാനെ കണ്ട് അമ്പരന്നത്. ഷാരൺ സ്റ്റോണിനെ കണ്ട ഷാരൂഖ് വിനയപൂർവം താരത്തെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ഷാരൂഖ് ഖാനോട് ഷാരോൺ നമസ്തേ പറയുന്നതും വീഡിയോയിൽ കാണാം. തന്റെ രണ്ട് സീറ്റ് അപ്പുറത്താണ് ഷാരൂഖ് ഖാൻ ഇരുന്നത് എന്നും അദ്ദേഹം അവിടെ ഉണ്ടെന്ന് തനിക്കറിയില്ലായിരുന്നു എന്നും ഷാരോൺ സ്റ്റോൺ പറഞ്ഞു. താരങ്ങളെ കാണുമ്പോൾ പൊതുവിൽ ആവേശം കൊള്ളുന്നയാളല്ല താനെന്നു പറഞ്ഞ ഷാരോൺ, പക്ഷെ ഷാരൂഖ് ഖാനെ കണ്ടപ്പോൾ താൻ ആവേശം കൊണ്ട് പോയെന്നും അത് വ്യത്യസ്‌തമായ ഒരനുഭവം ആയിരുന്നുവെന്നും കൂട്ടിച്ചേർത്തു. ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് ഷാരൂഖിന് സൗദി അറേബ്യയുടെ ബഹുമതിയും അവിടെ വെച്ച് സമ്മാനിച്ചു. പ്രിയങ്ക ചോപ്ര, കരീന കപൂർ, ഒലിവർ സ്റ്റോൺ, ഗയ് റിച്ചി തുടങ്ങിയവരും മേളയുടെ ഭാഗമായി അവിടെ എത്തിയിരുന്നു.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.