മലയാള സിനിമാ പ്രേമികളുടെ പ്രിയതാരമായ വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്. വിനീത് വീട്ടുതടങ്കലിൽ എന്ന മട്ടിൽ പത്രവാർത്തയുടെ രൂപത്തിൽ പുറത്തിറക്കിയ ഈ ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് പോസ്റ്ററും, അതിന് ശേഷം രണ്ട് തലയും ആറ് കൈകളുമായി നിൽക്കുന്ന വിനീതിന്റെ ചിത്രമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകനും വിമൽ ഗോപാലകൃഷ്ണനും ചേർന്നാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രസകരമായ മറ്റൊരു പ്രമോഷൻ വീഡിയോ കൂടി വിനീത് ശ്രീനിവാസൻ റിലീസ് ചെയ്തിരിക്കുകയാണ്. സൂപ്പർ ഹിറ്റ് ലാൽ ജോസ് ചിത്രമായ മീശ മാധവനിലെ സലിം കുമാറിന്റെ ജനപ്രിയ കഥാപാത്രമാണ് അഡ്വക്കേറ്റ് മുകുന്ദനുണ്ണി. ആ മുകുന്ദനുണ്ണിക്ക് ഈ ചിത്രവുമായുള്ള ബന്ധം എന്താണെന്നു പ്രേക്ഷകർ ആദ്യം മുതൽ തന്നെ ചോദിക്കുണ്ടായിരുന്നു.
ഇപ്പോഴിതാ വിനീത് ശ്രീനിവാസന്റെ ജൂനിയർ അഡ്വക്കേറ്റ് മുകുന്ദനുണ്ണിക്ക്, സലിം കുമാറിന്റെ സീനിയർ അഡ്വക്കേറ്റ് മുകുന്ദനുണ്ണി ചെയ്ത ഒരു രസകരമായ ഫോൺ കാൾ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇതിൽ ഇവർ തമ്മിലുള്ള സംഭാഷണം അതീവ രസകരമാണ്. അത്കൊണ്ട് തന്നെ വലിയ രീതിയിലാണ് ഈ ഫോൺ കാൾ വീഡിയോ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. നവംബർ പതിനൊന്നിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ദീപാവലിക്ക് പുറത്ത് വരും. സുരാജ് വെഞ്ഞാറുംമൂട്, ആർഷ ചാന്ദിനി ബൈജു, സുധികോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വിശ്വജിത്ത് ഒടുക്കത്തിലും എഡിറ്റ് ചെയ്തിരിക്കുന്നത് നിധിൻരാജ് ആരോളും അഭിനവ് സുന്ദർ നായകുമാണ്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.