യുവ താരം ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് വാശി. ഈ കഴിഞ്ഞയാഴ്ച തീയേറ്ററുകളിലെത്തിയ വാശിക്ക് മികച്ച പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു പുതിയ വീഡിയോ ഗാനവും സിനിമ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ഹേ കണ്മണി എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ, പാടിയിരിക്കുന്നത് അഭിജിത് അനിൽകുമാർ, ഗ്രീഷ്മ താരാവത് എന്നിവരാണ്. കൈലാസ് മേനോൻ ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മനോഹരമായ ഈ മെലഡി ഏതായാലും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. വക്കീൽ കഥാപാത്രങ്ങളായ എബിൻ, മാധവി എന്നിവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
വക്കീലന്മാരായ ഭർത്താവും ഭാര്യയും ഒരേ കേസിന്റെ വാദി ഭാഗത്തും പ്രതി ഭാഗത്തുമെത്തുന്നതും, കോടതിയിൽ അവർ നടത്തുന്ന പോരാട്ടം അവരുടെ വ്യക്തി ജീവിതത്തേയും ബാധിക്കുന്നതുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. അതിനൊപ്പം തന്നെ സാമൂഹിക പ്രസക്തിയുള്ള ചില വിഷയങ്ങളും ഈ ചിത്രത്തിലൂടെ മുന്നോട്ടു വെക്കുന്നുണ്ട്. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാർ മേനക സുരേഷ് കുമാർ എന്നിവർ ചേർന്നാണ് വാശി നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ വിഷ്ണു ജി രാഘവ് തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമണിന്റേതാണ്. അനു മോഹൻ, കോട്ടയം രമേശ്, മായാ വിശ്വനാഥ്, റോണി ഡേവിഡ്, ബൈജു, നന്ദു, മായാ മേനോൻ, ശ്രീലക്ഷ്മി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.