നിമിഷ അശോക് എന്ന യുവ മലയാള നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. വെറും ഒരു ഫോട്ടോഷൂട്ട് എന്നതിലുപരി വളരെ വിപ്ലവകരമായ ചില ആശയങ്ങൾ കൂടി മുന്നോട്ട് വെക്കുന്നതാണ് ഈ ഫോട്ടോഷൂട്ടിനെ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയമാക്കുന്നത്. മനുഷ്യ ചിന്താഗതികൾ ഏറെ മാറിക്കൊണ്ടിരിക്കുന്ന സമയമാണിത്. കറുപ്പ് എന്ന നിറത്തിന് നേരത്തെ നമ്മുടെ സമൂഹം നൽകുന്ന വില വളരെ പരിതാപകരമായിരുന്നു. ആ നിറത്തിന്റെ പേരിൽ പലതവണ ചൂഷണം അനുഭവിച്ച പ്രശസ്ത വ്യക്തിത്വങ്ങൾ ഉൾപ്പടെ ഒരുപാട് പേർ നമ്മുടെ സമൂഹത്തിലുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ അതിന് പ്രധാന ഉദാഹരങ്ങൾ കാണാൻ കഴിയുമെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. സൗത്ത് ഇന്ത്യൻ സിനിമയിൽ കാണുന്നത് പോലെ കറുപ്പിന്റെ സ്വീകാര്യത ഒരിക്കലും നോർത്ത് ഇന്ത്യൻ സിനിമകളിൽ ലഭിക്കാറുമില്ല.
പൊതുവെ കറുപ്പിന്റെ രാഷ്ട്രീയം പറയാൻ മടിക്കുന്ന ഈ കാലഘട്ടത്തിൽ അതിനായി തുനിഞ്ഞിറങ്ങുന്ന ധാരാളം സിനിമകൾ സൗത്ത് ഫിലിം ഇൻഡസ്ട്രിയൽ ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഫോട്ടോഗ്രഫി മേഖലയിലും അങ്ങനെയൊരു മുന്നേറ്റം നടത്തിയിരിക്കുകയാണ് ഫോട്ടോഗ്രാഫർ വിനോദ് ഗോപി. കറുപ്പിനെ ഇഷ്ടപെടുന്ന, ആ നിറത്തിൽ അഭിമാനം തോന്നിക്കുന്നവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് നിമിഷ അശോകൻ എന്ന യുവനടിയെ വെച്ച് വിനോദ് ഗോപിയൊരുക്കിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പ്രേഷകർക്കു പ്രിയങ്കരനായ നരസിംഹ സ്വാമി മേക്കപ്പ് കൈകാര്യം ചെയ്ത ഈ ഫോട്ടോഷൂട്ടിന്റെ വീഡിയോയും വലിയ ശ്രദ്ധ നേടുകയാണ്. നടിയും മോഡലുമായ നിമിഷ അശോക് ഇപ്പോൾ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമന എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് നിർമ്മിക്കുന്ന ആ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ആണ് നായക വേഷം ചെയ്യുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.