ആഗോള ഭീമന്മാരായ സോണി മ്യൂസികിൽ ആദ്യമായി കേരളത്തിൽ നിന്ന് ഒരു കവർ സോങ് റിലീസ് ചെയ്തിരിക്കുകയാണ്. സൈക്കോ എന്ന തമിഴ് ചിത്രത്തിലെ ഉന്നൈ നിനച്ച് എന്നതിന്റെ കവർ വെർഷൻ ആണ് ഇപ്പോൾ സോണി മ്യൂസികിൽ വന്നിരിക്കുന്നത്. ഇന്നലെ വൈകുന്നേരം സോണി മ്യൂസികിൽ റിലീസ് ചെയ്ത ഈ വയലിൻ കവർ ചെയ്തിരിക്കുന്നത് കാലടി മാണിക്യമംഗലം സ്വദേശി വിഷ്ണു എസ്.നായരാണ്. വി സെവൻ എന്റർടൈൻമെൻറ്സിന്റെ പ്രൊഡക്ഷനിൽ ആണ് ഈ വയലിൻ കവർ വെർഷൻ ഒരുങ്ങിയിരിക്കുന്നത്. മെൽവിൻ പുന്നശ്ശേരി സംവിധാനം ചെയ്തിരിക്കുന്ന ഈ കവർ സോങ്ങിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അഭിലാഷ് സുദർശൻ ആണ്. സ്വാതി ദേവ് എഡിറ്റ് ചെയ്തിരിക്കുന്ന ഈ കവർ സോങ്ങിന് വേണ്ടി ജിനിൽ ഗോപാലും ദൃശ്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനോടകം മുപ്പതിനായിരത്തോളം കാഴ്ചക്കാരെ നേടിയ ഈ കവർ വേര്ഷന് വലിയ പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത സൈക്കോ എന്ന തമിഴ് ചിത്രം രചിച്ചു സംവിധാനം ചെയ്തത് മിഷ്കിൻ ആണ്. ഉദയനിധി സ്റ്റാലിൻ, അദിതി റാവു, നിത്യ മേനോൻ എന്നിവർ അഭിനയിച്ച ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത് ഇളയരാജയാണ്. ഇതിലെ ഉന്നൈ നിനച്ച് എന്ന സൂപ്പർ ഹിറ്റ് ഗാനം രചിച്ചത് കബിലനും ആലപിച്ചത് സിദ് ശ്രീറാമും ആണ്. ഏതായാലും ഇതിന്റെ വയലിൻ കവർ വെർഷൻ സോണി മ്യൂസികിൽ റിലീസ് ചെയ്തതോടെ വലിയ ജനശ്രദ്ധയാണ് വിഷ്ണു എസ് നായരും ടീമും നേടിയെടുത്തിരിക്കുന്നതു. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് സോണി മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ ഈ മ്യൂസിക്കൽ കവർ റിലീസ് ചെയ്തത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.