സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത് ഇന്നസെന്റും ദിലീപും തമ്മിൽ ഒരു ഫോൺ സംഭാഷണത്തെക്കുറിച്ചാണ്. ദിലീപ് എത്ര നിർബന്ധിച്ചിട്ടും ഇന്നസെന്റ് ഒന്നും അങ്ങനെ തുറന്നു പറയുന്നില്ല. സിനിമയ്ക്കുള്ളിലും സിനിമയ്ക്ക് പുറത്തും ദിലീപും ഇന്നസെന്റും നടത്താറുള്ള സംഭാഷണങ്ങളിൽ എല്ലായിപ്പോഴും പ്രേക്ഷകർക്ക് ചിരിക്കാനുള്ള നർമ്മത്തിൽ പൊതിഞ്ഞ എന്തെങ്കിലും വക ഉണ്ടാകും. ഇത്തവണയും പുറത്തിറങ്ങിയ ഇരുവരുടെയും സംഭാഷണം പ്രേക്ഷകരുടെ ചുണ്ടിൽ ചിരി പടർത്തുന്നു. പുതിയ ചിത്രം സുനാമിയുടെ വ്യത്യസ്തമായ ടീസറിൽ രസകരമായ സംഭാഷണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സുനാമി. ഒരു മുഴുനീള ഫാമിലി എന്റർടൈമെന്റായി ഒരുക്കുന്ന ചിത്രത്തിന്റെ വ്യത്യസ്തമായ ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
മാർച്ച് 11 ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ് നിർമ്മിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ ലാൽ തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്. തൃശ്ശൂർ, യു സി കോളേജ് എന്നിവിടങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന ലൊക്കേഷൻ. ഇന്നസെന്റിന് പുറമേ മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു, ബിനു അടിമാലി, ആരാധ്യ ആൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുന്നു. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.