ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ നായകനായി എത്തിയ പുതിയ ചിത്രമാണ് സൂര്യവംശി. രോഹിത് ഷെട്ടി ഒരുക്കിയ ഈ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിക്കുന്ന ഈ ചിത്രത്തിൽ രൺവീർ സിംഗ്, അജയ് ദേവ്ഗൺ എന്നിവരും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മൂന്നു പേരും പോലീസ് വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ രോഹിത് ഷെട്ടി തന്നെ ഒരുക്കിയ സിംബ എന്ന ചിത്രത്തിലെ നായക കഥാപാത്രമായി രൺവീർ എത്തുമ്പോൾ, അദ്ദേഹത്തിന്റെ തന്നെ സിംഗം എന്ന ചിത്രത്തിലെ നായക കഥാപാത്രമായി ആണ് അജയ് ദേവ്‌ഗൺ എത്തുന്നത്. കത്രീന കൈഫ് ആണ് സൂര്യവംശിയിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. അക്ഷയ് കുമാർ കഥാപാത്രത്തിന്റെ ഭാര്യ ആയാണ് കത്രീന ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.
ടിപ്പ് ടിപ്പ് ബര്സ പാനി എന്ന ഗാനമാണ് തരംഗമാകുന്നതു. കത്രീന കൈഫിന്റെ മേനി പ്രദർശനമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന് എന്ന് തന്നെ പറയേണ്ടി വരും. അത്ര ഗ്ലാമറസ് ആയാണ് കത്രീന ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിലെ കത്രിനയുടെ നൃത്തവും ഏറെ പ്രശംസ പിടിച്ചു പറ്റുന്നുണ്ട്. ഉദിത് നാരായൺ, അൽക്ക യാഗ്നിക് എന്നിവർ ചേർന്ന് ആലപിച്ച ഈ സൂപ്പർ ഹിറ്റ് ഗാനത്തിന് ഈണം പകർന്നത് വിജു ഷാ ആണ്. ആനന്ദ് ബക്ഷി, തനിഷ്‌ക് ബാഗ്ചി എന്നിവർ ചേർന്നാണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. അക്ഷയ് കുമാർ തന്നെ നായകനായ സൂപ്പർ ഹിറ്റ് ചിത്രമായ മൊഹ്‌റയിലെ ഗാനത്തിന്റെ റീമിക്സ് ആണ് ഈ ഗാനം. അന്ന് ഈ ഗാനത്തിൽ അഭിനയിച്ചത് അക്ഷയ് കുമാറും രവീണ ടണ്ടനും ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.