Kodathisamaksham Balan Vakeel Official Trailer
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. അടുത്ത മാസം ഇരുപത്തിയൊന്നിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ഒരു ടീസർ ഇതിനോടകം പുറത്തു വരികയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ കിടിലൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ട്രൈലെർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ബാലകൃഷ്ണൻ അഥവാ ബാലൻ എന്ന് പേരുള്ള വിക്കനായ ഒരു വക്കീൽ ആയാണ് ദിലീപ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
ആരാധകരെ ആവേശം കൊള്ളിക്കുന്ന തകർപ്പൻ പ്രകടനമാണ് ജനപ്രിയ നായകൻ കാഴ്ച വെച്ചിരിക്കുന്നത് എന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് നൽകുന്നത്. കോമെഡിയും ആവേശവും സസ്‌പെൻസും എല്ലാം നിറഞ്ഞ ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ബി ഉണ്ണികൃഷ്ണൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രൈലെർ നമ്മളോട് പറയുന്നു. മമത മോഹൻദാസും പ്രിയ ആനന്ദുമാണ് ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നത്. പ്രശസ്ത ബോളിവുഡ് സിനിമാ നിർമ്മാണ കമ്പനിയായ വയാകോം 18 ആദ്യമായി മലയാളത്തിൽ നിർമ്മിച്ച ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. സൈജു കുറുപ്പ്, രഞ്ജി പണിക്കർ , അജു വർഗീസ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് അഖിൽ ജോര്ജും എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദും ആണ്. ഗോപി സുന്ദർ, രാഹുൽ രാജ് എന്നിവർ ചേർന്ന് സംഗീതം ഒരുക്കിയ ഈ ചിത്രത്തിലെ സംഘട്ടനം ഒരുക്കിയത് മാഫിയ ശശി, റാം, ലക്ഷ്മൺ, സ്റ്റണ്ട് സിൽവ, സുപ്രീം സുന്ദർ എന്നിവർ ചേർന്നാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.