കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബിഗ് ബ്രദർ. പ്രശസ്ത സംവിധായകൻ സിദ്ദിഖ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം അടുത്ത മാസം പകുതിയോടെ ആണ് റിലീസ് ചെയ്യുക. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. തന്റെ പതിവ് ശൈലിയിൽ നിന്ന് മാറി ആണ് താൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ സിദ്ദിഖ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ ശരി വെക്കുന്ന തരത്തിൽ ഒരു കിടിലൻ മാസ്സ് ട്രൈലെർ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മോഹൻലാൽ ആരാധകരെ മാത്രമല്ല എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും ബിഗ് ബ്രദർ എന്ന സൂചനയാണ് ഈ ട്രൈലെർ തരുന്നത്.
ട്രൈലെർ മിന്നിച്ചതോടെ ഏവർക്കും ഈ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകൾ ആണിപ്പോൾ. ബോളിവുഡ് താരം അർബാസ് ഖാൻ ആദ്യമായി മലയാളത്തിൽ എത്തുന്ന ഈ ചിത്രം ഏകദേശം മുപ്പതു കോടിയോളം രൂപ ചിലവിൽ ആണ് നിർമ്മിക്കുന്നത്. ജിത്തു ദാമോദർ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ദീപക് ദേവ് ആണ്. സ്റ്റണ്ട് സിൽവ, സുപ്രീം സുന്ദർ എന്നിവർ ചേർന്ന് ആക്ഷൻ രംഗങ്ങൾ ഒരുക്കിയ ഈ ചിത്രത്തിൽ അനൂപ് മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഇർഷാദ്, ജനാർദ്ദനൻ, സർജാണോ ഖാലിദ്, മിർണ്ണ മേനോൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. സിദ്ദിഖ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ്. ഇതിലെ കാരക്ടർ പോസ്റ്ററുകളും ആദ്യം റിലീസ് ചെയ്ത മോഷൻ പോസ്റ്ററുകളും വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.