മെഗാ സ്റ്റാർ മമ്മൂട്ടിയുടെ അടുത്ത റിലീസ് ആവാൻ പോകുന്ന ചിത്രമാണ് ഷൈലോക്ക്. അജയ് വാസുദേവ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്. രാജാധി രാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം മലയാളത്തിലും തമിഴിലും ആയാണ് എത്തുന്നത്. ഇപ്പോഴിതാ ആരാധകർ ഏറെ കാത്തിരുന്ന ഈ ചിത്രത്തിന്റെ ടീസർ എത്തി. മെഗാ സ്റ്റാറിന്റെ മെഗാ മാസ്സ് ചിത്രത്തിന്റെ ഒരു ടെറാ മാസ്സ് ടീസർ തന്നെയാണ് ഷൈലോക്ക് ടീം ഇന്ന് പുറത്തു വിട്ടിരിയ്ക്കുന്ന ഈ ടീസർ. സോഷ്യൽ മീഡിയയിലെ തന്റെ എഡിറ്റിങ് വീഡിയോകളിലൂടെ പ്രശസ്തനായ ലിന്റോ കുര്യൻ ആണ് ഈ ടീസർ കട്ട് ചെയ്തിരിക്കുന്നത്.
മമ്മൂട്ടി ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ടീസർ ആണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. അടുത്ത മാസം ഇരുപത്തിമൂന്നിനു ആണ് ഷൈലോക്ക് റിലീസ് ചെയ്യാൻ പോകുന്നത്. ക്രിസ്മസ് ചിത്രമായി പ്രഖ്യാപിച്ച ഷൈലോക്ക് മാമാങ്കം റിലീസ് മൂലം ജനുവരിയിലേക്കു മാറ്റുകയായിരുന്നു. മമ്മൂട്ടിക്ക് ഒപ്പം രാജ് കിരണും അഭിനയിച്ച ഈ ചിത്രം രചിച്ചത് നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്നാണ്. എന്നാണോ ഷൈലോക്ക് റിലീസ് ചെയ്യുന്നത് അന്നായിരിക്കും സിനിമ തീയേറ്ററുകളിൽ യഥാർത്ഥ ഓണവും, ക്രിസ്മസും, വിഷുവും എന്നാണ് നിർമ്മാതാവ് ജോബി ജോർജ് പറഞ്ഞിരിക്കുന്നത്. കലാഭവൻ ഷാജോൺ വില്ലൻ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടൻ ബിബിൻ ജോർജും നിർണ്ണായക വേഷം ചെയ്യുന്നു. മീന ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.