പ്രശസ്ത നടൻ സൗബിൻ ഷാഹിർ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ. നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ടീസർ, ഇതിന്റെ പോസ്റ്ററുകൾ എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, യുവ സൂപ്പർ താരം പൃഥ്വിരാജ് എന്നിവർ ചേർന്ന് ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ന് വൈകുന്നേരം നാല് മണിക്ക് റിലീസ് ചെയ്ത ഈ ട്രൈലെർ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട് എന്ന് തന്നെ പറയാം. മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രേക്ഷകർ ഇഷ്ട്ടപെടുന്ന ഒരുപാട് താരങ്ങൾ അഭിനയിക്കുന്നുണ്ട്.
സൗബിൻ ഷാഹിർ ടൈറ്റിൽ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ സൗബിൻ കഥാപാത്രത്തിന്റെ അച്ഛൻ ആയാണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. ഈ ചിത്രത്തിലെ സുരാജിന്റെ കാരക്റ്റെർ പോസ്റ്റർ വമ്പൻ ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നിന്ന് നേടിയത്. അടുത്തിടെ സുരാജ്- സൗബിൻ ടീം അഭിനയിച്ച വികൃതി എന്ന ചിത്രവും പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. വികൃതിക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും വരുമ്പോൾ ഉള്ള പ്രേക്ഷകരുടെ പ്രതീക്ഷ വളരെ വലുത് തന്നെയാണ്. ഹാസ്യവും സയൻസും എല്ലാം കോർത്തിണക്കിയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഒരുക്കിയിരിക്കുന്നത് എന്ന് ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നു. അതിനൊപ്പം വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തിൽ ഉണ്ടെന്ന സൂചനയും ട്രൈലെർ നൽകുന്നുണ്ട്. സാനു ജോൺ വർഗീസ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് സൈജു ശ്രീധരനും ഇതിനു വേണ്ടി സംഗീതം ഒരുക്കിയത് ബിജിപാലും ആണ്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.