സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ടീം ഒരിക്കൽ കൂടി ഒന്നിക്കുന്ന ഞാൻ പ്രകാശൻ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തു. ആക്ഷേപ ഹാസ്യം കൊണ്ട് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ടീസർ തന്നെയാണ് ഞാൻ പ്രകാശന്റെ അണിയറ പ്രവർത്തർ പുറത്തു വിട്ടിരിക്കുന്നത്. ഫഹദ് ഫാസിൽ ടൈറ്റിൽ റോളിൽ എത്തുന്ന ഈ ചിത്രത്തിൽ നിഖില വിമൽ ആണ് നായികാ വേഷത്തിൽ എത്തുന്നത്. വർഷങ്ങൾക്കു ശേഷമാണു ഒരു സത്യൻ അന്തിക്കാട് ചിത്രത്തിന് വേണ്ടി ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയും ഞാൻ പ്രകാശന് ഉണ്ട്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിച്ച ഈ ചിത്രം അടുത്ത മാസം ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തും.
ഷാൻ റഹ്മാൻ സംഗീതം പകർന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് എസ് കുമാർ ആണ്. കെ രാജഗോപാൽ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. വരത്തൻ എന്ന അമൽ നീരദ് ചിത്രം നേടിയ ഗംഭീര വിജയത്തിന് ശേഷം ഫഹദ് നായകനായി പ്രദർശനത്തിന് എത്തുന്ന ചിത്രമാണ് ഞാൻ പ്രകാശൻ. അതുപോലെ സൂപ്പർ ഹിറ്റായ അരവിന്ദന്റെ അതിഥികൾക്ക് ശേഷം നിഖില വിമൽ നായികാ വേഷത്തിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ ചിത്രത്തിന് തിരക്കഥ രചിച്ചതിനൊപ്പം ഒരു പ്രധാന വേഷത്തിലും ശ്രീനിവാസൻ ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ദേവിക സഞ്ജയ്, കെ പി എ സി ലളിത, അഞ്ജു കുര്യൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. അധികം വൈകാതെ തന്നെ ഞാൻ പ്രകാശനിലെ ഗാനങ്ങളും റിലീസ് ചെയ്യും എന്നാണ് സൂചന.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.