Seemaraja Movie Songs
തമിഴ് സിനിമ ലോകത്ത് വളരെ ചുരുങ്ങിയ സമയംകൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് ശിവ കാർത്തികേയൻ. ഈ വർഷം താരത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സീമരാജാ’. പൊൻറാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു മുഴുനീള കോമഡി എന്റർട്ടയിനറായിട്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. സാമന്തയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. കോമഡി, ആക്ഷൻ, ഫാമിലി എന്നിവയ്ക്കാണ് സംവിധായകൻ പ്രാധാന്യം നൽകിയിരിക്കുന്നത്. സീമരാജയുടെ ടീസർ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ചിത്രത്തിന്റെ എല്ലാ ഗാനങ്ങളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
യുഗഭാരതിയാണ് സീമരാജയിലെ എല്ലാ ഗാനങ്ങൾക്ക് വേണ്ടി വരികൾ എഴുതിരിക്കുന്നത്. തമിഴിലെ ഏറെ ശ്രദ്ധേയമായ സംഗീത സംവിധായകരിൽ ഒരാളായ ഡി. ഇമ്മനാണ് ചിത്രത്തിലെ എല്ലാ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. 12 ഗാനങ്ങളാണ് സീമരാജ ടീം പുറത്തുവിട്ടിരിക്കുന്നത്. തമിഴ് സിനിമയിൽ അടുത്തിടെയൊന്നും ഇത്രയധികം ഗാനങ്ങൾ ഒരു സിനിമയിൽ വന്നട്ടില്ല എന്ന് തന്നെ പറയാം, എല്ലാ ഗാനങ്ങളും ഒന്നിന് ഒന്ന് വ്യത്യസ്തമായാണ് ഇമ്മൻ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ പോലെ ഗാനങ്ങളും ഏറെ പ്രതീക്ഷ നൽകുന്നവയാണ്.
പൊൻറാമാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. നെപ്പോളിയൻ, സൂരി, ലാൽ, മനോബാല സിമ്രാൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ബാലസുബ്രഹ്മണ്യമാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. അനൽ അറസാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. 24 എ. എം സ്റ്റുഡിയോസിന്റെ ബാനറിൽ ആർ. ഡി രാജയാണ് ചിത്രം നിർമ്മിക്കുന്നത്. ശിവകാർത്തികേയനും- ആർ. ഡി രാജയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ശിവകാർത്തികേയന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായ റെമോയും വേല്ലയ്ക്കാരനും ആർ. ഡി രാജയായിരുന്നു നിർമ്മിച്ചിരുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.