പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ആസിഫ് അലി ചിത്രമായ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു. വളരെ രസകരമായ ഈ ട്രൈലെർ ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളമാക്കിയിരിക്കുകയാണ്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു പക്കാ ഫാമിലി കോമഡി ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രം എന്ന സൂചനയാണ് ട്രൈലെർ നമ്മുക്ക് തരുന്നത്. സോഷ്യൽ മീഡിയയിലും വമ്പൻ സ്വീകരണമാണ് ഈ ട്രെയിലറിന് ഇപ്പോൾ ലഭിക്കുന്നത്. റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ട്രൈലെർ തരംഗമായി മാറിയിരിക്കുകയാണ്. ജിസ് ജോയ് സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണ്.
ഇതിനു മുൻപ് അദ്ദേഹം ഒരുക്കിയ രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു എന്ന് മാത്രമല്ല, ആ രണ്ടു ചിത്രങ്ങളിലും ആസിഫ് അലി തന്നെയായിരുന്നു നായകൻ ആയി അഭിനയിച്ചത്. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ എ കെ സുനിൽ നിർമ്മിച്ച ഈ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ആണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, ശാന്തി കൃഷ്ണ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. പ്രിൻസ് ജോർജ് ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് ടീം ഫോർ മ്യൂസിക്സ് ആണ്. റെനഡിവേ ദൃശ്യങ്ങൾ സമ്മാനിച്ചിരിക്കുന്ന വിജയ് സൂപ്പറും പൗർണ്ണമിയും എഡിറ്റ് ചെയ്തിരിക്കുന്നത് രതീഷ് രാജ് ആണ്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.