മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത സംവിധായകൻ എം പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കത്തിന്റെ ട്രൈലെർ ഇന്ന് നാലു മണിക്ക് റിലീസ് ചെയ്തു. മമ്മൂട്ടി ആരാധകർ പ്രതീക്ഷിച്ചതു പോലെ തന്നെ ദൃശ്യ വിസ്മയമായ ഒരു ട്രൈലെർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ അതിഗംഭീരമായ സെറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും നമ്മുക്ക് മുന്നിൽ എത്തിക്കുന്ന ഈ ട്രൈലറിന്റെ പശ്ചാത്തല സംഗീതവും ആവേശം വർധിപ്പിക്കുന്നതാണ്. ബോളിവുഡ് ടീം ആയ സഞ്ചിത് ബൽഹാരയും അങ്കിത് ബൽഹാരയും ചേർന്നാണ് മാമാങ്കത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ആണ് ഈ ട്രൈലറിന്റെ മറ്റൊരു പ്രത്യേകത. ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ എന്നിവർക്ക് പുറമെ ടീസറിലും മേക്കിങ് വിഡീയോയിലും നമ്മൾ അധികം കാണാതിരുന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ പുതിയ ദൃശ്യങ്ങളും ഈ ട്രൈലറിന്റെ മാറ്റ് കൂട്ടുന്നു.
മനോജ് പിള്ളയുടെ ഛായാഗ്രഹണ മികവും ബൽഹാര സഹോദരന്മാരുടെ പശ്ചാത്തല സംഗീതവും അതുപോലെ അഭിനേതാക്കളുടെ മികച്ച പ്രകടനവും കൊണ്ട് ഈ ട്രൈലെർ തന്നെ വലിയ വിസ്മയമായി മാറിയിരിക്കുകയാണ് മമ്മൂട്ടി ആരാധകർക്ക്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രം ഈ വരുന്ന നവംബർ 21 നു ആണ് ലോകം മുഴുവൻ മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിൽ ആയി റിലീസ് ചെയ്യാൻ പോകുന്നത്. ശാം കൗശൽ, ത്യാഗരാജൻ മാസ്റ്റർ എന്നിവർ ഒരുക്കിയ വമ്പൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറും എന്നും ഇന്ന് വന്ന ട്രൈലെർ സൂചിപ്പിക്കുന്നു. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, അനു സിതാര, സുദേവ് നായർ, മാസ്റ്ററെ അച്യുതൻ, മണികണ്ഠൻ ആചാരി തുടങ്ങിയവരും ബോളിവുഡ് നടി പ്രാചി ടെഹ്‌ലനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
എസ് ബി സതീശൻ ഒരുക്കിയിരിക്കുന്ന വസ്ത്രാലങ്കാരവും അതുപോലെ പി എം സതീഷ്, മനോജ് എം ഗോസ്വാമി എന്നിവരുടെ പ്രൊഡക്ഷൻ ഡിസൈനും ഈ ചിത്രത്തിന് മുതൽക്കൂട്ടാകും എന്നും ഇതിന്റെ ട്രെയ്ലറിൽ കൂടി മനസ്സിലാക്കാൻ കഴിയുന്നു. എം ജയചന്ദ്രൻ ആണ് മാമാങ്കത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയത്. രാജ മുഹമ്മദ് എഡിറ്റ് ചെയ്ത ഈ ചിത്രത്തിന്റെ അവലംബിത തിരക്കഥ ഒരുക്കിയത് ശങ്കർ രാമകൃഷ്ണൻ ആണ്.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.