കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മേഡ് ഇൻ ചൈന. നവാഗതരായ ജിബി- ജോജു ടീം തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഇട്ടിമാണി മേഡ് ഇൻ ചൈന ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ആണ് ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇന്ന് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ നൽകുന്നത്. മലയാളികൾ ഏറെ ഇഷ്ട്ടപെടുന്ന തമാശക്കാരൻ ആയ മോഹൻലാലിനെ അവർക്കു മുന്നിൽ എത്തിക്കുന്ന ചിത്രമായിരിക്കും ഇട്ടിമാണി എന്ന് ട്രൈലെർ കാണിച്ചു തരുന്നു. വളരെ രസകരമായ ഈ ട്രൈലെർ ചിരിയുടെ ഒരു സാമ്പിൾ പൂരം ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പ്രേക്ഷകർക്ക് മുന്നിൽ ചിരിയുടെ വലിയ പൂരം ഒരുക്കാൻ ഇട്ടിമാണി ഓണം റിലീസ് ആയി തീയേറ്ററുകളിൽ എത്തും.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ മോഹൻലാലിന് ഒപ്പം അജു വർഗീസ്, ഹാരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രാധിക ശരത് കുമാർ, ഹണി റോസ്, അശോകൻ, സിജോയ് വർഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹൻ, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാർ, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പൻ താര നിര ആണ് അണിനിരക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ടീം ഫോർ മ്യൂസിക്സ്, കൈലാഷ് മേനോൻ എന്നിവർ ചേർന്നാണ്. ടീം ഫോർ മ്യൂസിക് ഈണം ഇട്ടു എം ജി ശ്രീകുമാർ ആലപിച്ച ഇട്ടിമാണിയിലെ ബൊമ്മ ബൊമ്മ എന്ന ഗാനം ഇതിനോടകം സൂപ്പർ ഹിറ്റായി കഴിഞ്ഞു.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.