ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രം ഈ വരുന്ന ജനുവരി രണ്ടിന് റീലീസ് ചെയ്യാൻ പോവുകയാണ്. അരുൺ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ഇത് വന്ന വീഡിയോ സോങ്ങുകളും ട്രെയ്‌ലറും എല്ലാം വമ്പൻ ഹിറ്റായി കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടൈറ്റിൽ സോങ് വീഡിയോ കൂടി എത്തി കഴിഞ്ഞു. നായകൻ അരുൺ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ എന്നിവരോടൊപ്പം പ്രശസ്ത നടി നൂറിൻ ഷെരീഫും നൃത്തം ചെയ്യുന്ന ഒരടിപൊളി പാട്ടാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. അക്ബർ ഖാൻ, സയനോര ഫിലിപ്, നന്ദ, ശ്വേതാ അശോക് എന്നിവർ ചേർന്ന് പാടിയിരിക്കുന്ന ഈ ഗാനത്തിന് വരികൾ എഴുതിയത് ബി കെ ഹരിനാരായണൻ ആണ്.
ഗോപി സുന്ദർ ഈണം പകർന്ന അടിപൊളി ധമാക്ക എന്ന ഈ ഗാനത്തിലെ ദൃശ്യങ്ങളും ഗംഭീരമാണ്. സിനോജ് പി അയ്യപ്പൻ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ദിലീപ് ഡെന്നിസ് ആണ്. എം കെ നാസർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സാരംഗ് ജയപ്രകാശ്, വേണു ഓ വി, കിരൺ ലാൽ എന്നിവർ ചേർന്നാണ്. മുകളിൽ പറഞ്ഞ അഭിനേതാക്കൾക്ക് ഒപ്പം മുകേഷ്, ഉർവശി, നിക്കി ഗൽറാണി, നേഹ സക്‌സേന, ശാലിൻ സോയ, ഇന്നസെന്റ്, സാബുമോൻ തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ഒരു കമ്പ്ലീറ്റ് ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണ് ഇത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.