Vikrithi Official Teaser 2
സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വികൃതി എന്ന ചിത്രം ഈ വരുന്ന വെള്ളിയാഴ്ച മുതൽ തീയേറ്ററുകളിൽ എത്തുകയാണ്. ഇതിന്റെ ആദ്യ ടീസർ, ട്രൈലെർ എന്നിവ വലിയ ഹിറ്റ് ആയതിനു പിന്നാലെ ഇന്ന് റിലീസ് ചെയ്ത ഇതിന്റെ രണ്ടാം ടീസറും വലിയ പ്രതികരണം ആണ് നേടിയെടുക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തേയും കഥാപാത്രത്തേയും ആസ്പദമാക്കി ആണ് വികൃതി ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്ത വികൃതി അങ്കമാലി സ്വദേശി ആയ എല്‍ദോ എന്നൊരാൾ നേരിട്ട പ്രശ്‌നത്തിന്റെ സിനിമാ ആവിഷ്കാരമാണ്. സംസാര ശേഷിയോ കേള്‍വി ശേഷിയോ ഇല്ലാത്തയാളയിരുന്ന എല്‍ദോക്കു സോഷ്യൽ മീഡിയയിൽ നിന്ന് നേരിട്ട വലിയ ഒരു ഇഷ്യൂ ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
സുരാജ് വെഞ്ഞാറമ്മൂട്, സൗബിൻ ഷാഹിർ എന്നിവർക്ക് ഒപ്പം സുധി കോപ്പ, ജാഫർ ഇടുക്കി, പോളി വത്സൻ, സുരഭി ലക്ഷ്മി എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. അജീഷ് പി തോമസ് തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രത്തിന് പ്രശസ്ത ഛായാഗ്രാഹകൻ ആൽബി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബിജിപാൽ ആണ്. കട്ട് റ്റു ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനെറിൽ എ ഡി ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് പ്രശസ്ത എഡിറ്റർ ആയ അയൂബ് ഖാൻ ആണ്. സെഞ്ചുറി ഫിലിംസ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
This website uses cookies.