[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

രസകരമായ ഒരു ഷോർട് ഫിലിം ഒരുക്കാൻ ഷെയിൻ നിഗം; മനസ്സ് തുറന്നു താരം..!

മലയാളത്തിലെ യുവ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ ഒരു നടനാണ് ഷെയിൻ നിഗം. കിസ്മത് എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ ഷെയിൻ പിന്നീട് പറവ, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക് എന്നീ ചിത്രങ്ങളിലൂടെ ഏറെ പോപ്പുലർ ആയി മാറി. ഇനി വലിയ പെരുന്നാൾ, വെയിൽ, ഉല്ലാസം എന്നീ ചിത്രങ്ങളും ഒരു തമിഴ് ചിത്രവുമാണ് ഷെയിൻ നായകനായി അഭിനയിച്ചു വരാനിരിക്കുന്നത്. അഭിനയത്തോടൊപ്പം എഴുത്തും സംവിധാനവും എല്ലാം തന്നെ തനിക്കു താല്പര്യം ഉള്ള മേഖല ആണെന്നും സിനിമയിൽ എല്ലാം ചെയ്യണം എന്നാണ് ആഗ്രഹം എന്നും ഓൺലുക്കേഴ്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഷെയിൻ പറയുന്നു. ചിലപ്പോൾ അടുത്ത വർഷം താൻ ഒരു ഹൃസ്വ ചിത്രം ഒരുക്കാൻ സാധ്യത ഉണ്ടെന്നും വളരെ രസകരമായ ഒരു കഥ അതിനു വേണ്ടി താൻ കണ്ടു വെച്ചിട്ടുണ്ട് എന്നും ഷെയിൻ പറയുന്നു.

തന്റെ സുഹൃത്തിന്റെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഷെയിൻ ഈ ഹൃസ്വ ചിത്രം ഒരുക്കാൻ പോകുന്നത്. പ്രേക്ഷകന് ആകാംഷ തോന്നിക്കുന്ന സംഗതികൾ അതിൽ ഉണ്ടെന്നും ഒരു മികച്ച സന്ദേശം നൽകുന്ന ഒരു കഥയാണ് അതെന്നും ഷെയിൻ പറയുന്നു. പ്രേക്ഷകരെ രസിപ്പിച്ചു കൊണ്ട് തന്നെ വളരെ പ്രസകതമായ ഒരു കാര്യം പറയുന്ന ഹൃസ്വ ചിത്രം ആയിരിക്കും ഇതെന്നും പട്ടായ ഇതിനെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായിരിക്കും എന്നും ഷെയിൻ വെളിപ്പെടുത്തി. വളരെ വിശ്വസനീയമായ ഒരു തിരക്കഥ ആണ് അതിന്റേത് എന്നും അത് ഏറ്റവും നന്നായി ചെയ്യാൻ താല്പര്യം ഉണ്ടെന്നും ഷെയിൻ നിഗം പറഞ്ഞു. ഷാജി എൻ കരുൺ ഒരുക്കിയ ഓള് എന്ന ചിത്രമായിരുന്നു ഈ അടുത്തിടെ റിലീസ് ചെയ്ത ഷെയിൻ നിഗം ചിത്രം. അതിലെ പ്രകടനം ഈ യുവനടന് ഒട്ടേറെ അഭിനന്ദനങ്ങൾ നേടിക്കൊടുത്തിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

16 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

17 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.