മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ കൂടി ലിറിക് വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. കലയുടെ കേളി എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് മധു പോളും ഈ ഗാനം രചിച്ചിരിക്കുന്നത് ഹരി പി നായരും ആണ്. ഹരി പി നായർ തന്നെയാണ് സംവിധായകൻ രമേശ് പിഷാരടിക്കു ഒപ്പം ചേർന്ന് ഈ ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ശ്യാമ പ്രസാദ് എന്ന ഗായകനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ദീപക് ദേവ് ആണ്.
ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. വീഥിയിൽ എന്ന് തുടങ്ങുന്ന ഇതിലെ ഒരു ഗാനത്തിന്റെ വീഡിയോ കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്യുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കലയുടെ കേളി എന്ന ഈ ഗാനവും അവർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഇച്ചായീസ് പ്രൊഡക്ഷൻസ്, രമേശ് പിഷാരടി എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ ശ്രീലക്ഷ്മി ആർ, ശങ്കർ രാജ്, സൗമ്യ രമേശ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരുടെ പിൻതുണയോടെ പ്രദർശനം തുടരുകയാണ്.
കലാസദൻ ഉല്ലാസ് എന്ന ഗാനമേളകളിൽ പാടുന്ന ഒരു കലാകാരന്റെ ജീവിതം ആണ് ഈ സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പുതുമുഖം വന്ദിത മനോഹരൻ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ ഒട്ടേറെ പ്രശസ്ത താരങ്ങൾ അഭിനയിക്കുന്നുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.