മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി സെപ്റ്റംബർ ഏഴിന് തന്റെ അറുപത്തിയേഴാം ജന്മദിനം ആഘോഷിക്കുകയാണ്. മമ്മൂട്ടി ആരാധകരും സിനിമ പ്രേമികളും മലയാളം സിനിമാ ഇൻഡസ്ട്രിയും ഒരുപോലെ ആഘോഷമാക്കുന്ന ദിവസങ്ങളിൽ ഒന്നാണ് മമ്മൂട്ടിയുടെ ജന്മദിനം. ഇപ്പോഴിതാ മമ്മൂട്ടിയുടെ ജന്മദിന സ്പെഷ്യൽ വീഡിയോ സോങ്ങുമായി എത്തിയിരിക്കുന്നത് ഒരു കുട്ടനാടൻ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ സംഗീത സംവിധായകനായ ശ്രീനാഥ് ശിവശങ്കരൻ ആണ്. ശ്രീനാഥ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. ഈ മാസം പതിനാലാം തീയതി റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രോമോയും കൂടി ലക്ഷ്യമാക്കിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത് . മെഗാ സ്റ്റാർ 369 എന്ന ടൈറ്റിൽ കൊടുത്തിരിക്കുന്ന ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് ശ്രീനാഥ് തന്നെയാണ്.
മമ്മൂട്ടി ആരാധകർക്ക് സമർപ്പിച്ചിരിക്കുന്ന ഈ വീഡിയോ സോങ് സംവിധാനം ചെയ്തത് അരുൺ കൃഷ്ണയും ഇതിനു വരികൾ എഴുതിയിരിക്കുന്നത് ഷിൻസൺ പൂവത്തിങ്കലുമാണ്. സംഗീതം പകർന്ന ശ്രീനാഥ് തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. നൃത്ത ചുവടുകളോട് കൂടിയ ഒരടിപൊളി നാടൻപാട്ടിന്റെ രൂപത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലെ രംഗങ്ങളും ഈ ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സച്ചിൻ ദൃശ്യങ്ങൾ ഒരുക്കിയ ഈ ഗാനം എഡിറ്റ് ചെയ്തിരിക്കുന്നത് സ്വാതി ദേവ് ആണ്. പ്രശസ്ത തിരക്കഥാ രചയിതാവായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ലക്ഷ്മി റായ്, ഷംന കാസിം, അനു സിതാര എന്നിവരാണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. ശ്രീനാഥ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകനാവാൻ സമ്മതം മൂളിയതും മമ്മൂട്ടി ആണ്. ഒരു കുട്ടനാടൻ ബ്ലോഗിലെ റിലീസ് ആയ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.