മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നടനും സംവിധായകനും മാത്രമല്ല, ഏതാനും ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഒരു ഗായകൻ കൂടിയാണ്. സാധാരണ താൻ അഭിനയിച്ച ചിത്രങ്ങൾക്ക് വേണ്ടിയാണു പൃഥ്വിരാജ് പാടാറുള്ളത് എങ്കിലും, ഇപ്പോൾ മലയാളത്തിലെ യുവ താരം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഹൃദയം എന്ന ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ആലപിച്ച ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. പൃഥ്വിരാജ് ആലപിച്ച താതക തെയ്‌താരോ എന്ന് തുടങ്ങുന്ന ഈ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നാല് ഗാനങ്ങൾ ആണ് ഇതിനോടകം റിലീസ് ചെയ്തത്. അതിൽ മൂന്നെണ്ണം മലയാള ഗാനങ്ങളും ഒരെണ്ണം ഉണ്ണി മേനോൻ ആലപിച്ച ഒരു തമിഴ് ഗാനവുമാണ്. ആകെ മൊത്തം പതിനഞ്ചോളം ഗാനങ്ങൾ ആണ് ഈ ചിത്രത്തിൽ ഉള്ളതെന്നാണ് സൂചന. ഇതിലെ ദർശന എന്ന ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ കേരളത്തിൽ ട്രെൻഡ് ആയി മാറിയ ഗാനമാണ്.
ഹിഷാം അബ്ദുൽ വഹാബ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. വിശ്വജിത് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രഞ്ജൻ എബ്രഹാം ആണ്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ നായികമാരായി എത്തുന്ന ഹൃദയത്തിൽ അജു വർഗീസും വിജയ രാഘവനും തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിക്കുന്നുണ്ട്. മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രം ജനുവരി ഇരുപത്തിയൊന്നിന് ആണ് ആഗോള റിലീസ് ആയി എത്തുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.