പ്രശസ്ത സംവിധായിക സുധ കൊങ്ങര നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് സൂരരൈ പോട്ര്. സൂര്യ ആരാധകരും തെന്നിന്ത്യൻ സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയും പ്രതീക്ഷയയുടെയും കാത്തിരിക്കുന്ന ഈ ചിത്രം എയർ ഡെക്കാൺ ഫൗണ്ടർ ആയ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സംവിധായിക തന്നെ രചിച്ച ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഇന്നലെ റിലീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. 44 – കാരനായ സൂര്യ പത്തൊൻപതുകാരനായി മാറുന്നതാണ് ഈ മേക്കിങ് വീഡിയോയുടെ ഹൈലൈറ്റ് എന്ന് പറയാം. തന്റെ കഥാപാത്രത്തിന്റെ പൂർണതക്കു വേണ്ടി സൂര്യ എന്ന നടൻ കാണിക്കുന്ന ഡെഡിക്കേഷൻ ഈ വീഡിയോയിൽ നിന്ന് പ്രേക്ഷകർക്ക് മനസ്സിലാവുന്ന വിധത്തിലാണ് അണിയറ പ്രവർത്തകർ ഇത് ഒരുക്കിയിരിക്കുന്നത്. പത്തൊന്പതുകാരനായ കഥാപാത്രവും സൂര്യ തന്നെ ചെയ്യണമെന്ന് സംവിധായികക്കു നിർബന്ധമായിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്ത സൂര്യ ഗംഭീര മേക് ഓവറാണ് ഈ ചിത്രത്തിന് വേണ്ടി നടത്തിയിരിക്കുന്നത്.
മൂന്ന് മാസങ്ങൾ കൊണ്ട് പതിനഞ്ചു കിലോയാണ് സൂര്യ കുറച്ചതു. സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റ്, സിഖീയ എന്റർടെയ്ൻമെന്റ് എന്നീ നിർമാണ കമ്പനികൾ ഒരുമിച്ചു നിർമ്മിച്ച ഈ ചിത്രത്തകിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത മലയാളി നടിയായ അപർണ്ണ ബാലമുരളിയാണ്. ഇതിലെ ഗാനങ്ങൾ നേരത്തെ തന്നെ റിലീസ് ചെയ്യുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ബോളിവുഡ് താരം ജാക്കി ഷെറോഫ്, മോഹൻ ബാബു, പരേഷ് റാവൽ, കരുണാസ് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഒരേ സമയം മാസും ക്ലാസ്സുമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങളൊരുക്കിയത് അൻപ്റിവ് ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.