ഇന്ന് തന്റെ അറുപത്തിരണ്ടാം ജന്മദിനമാഘോഷിക്കുകയാണ് മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന സുരേഷ് ഗോപി. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് ശേഷം മലയാള സിനിമയിലെ മൂന്നാമനാര് എന്ന ചോദ്യത്തിനുത്തരമായായാണ് തൊണ്ണൂറുകളിൽ സുരേഷ് ഗോപി എന്ന താരം ഉദിച്ചുയർന്നത്. തന്റെ തീപ്പൊരി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ താരത്തിന്റെ മാസ്സ് ഡയലോഗുകൾ ഏറ്റു പറയാത്ത മലയാളികൾ ചുരുക്കം. ഷാജി കൈലാസ്, രഞ്ജി പണിക്കർ, ജോഷി തുടങ്ങിയവരൊക്കെ സുരേഷ് ഗോപി എന്ന മാസ്സ് ഹീറോയെ ആഘോഷിച്ചപ്പോൾ സുരേഷ് ഗോപിയുടെ താരമൂല്യം മലയാളത്തിന്റെ അതിർത്തികൾ ഭേദിച്ചു. മാസ്സ് ചിത്രങ്ങൾക്കൊപ്പം ക്ലാസ് ചിത്രങ്ങളിലൂടെയും തന്റെ അഭിനയ മികവ് തെളിയിച്ച സുരേഷ് ഗോപി കളിയാട്ടം എന്ന ജയരാജ് ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡും സ്വന്തമാക്കിയ താരമാണ്. രണ്ടായിരത്തിന്റെ പകുതിക്കു ശേഷം രാഷ്ട്രീയ- സാമൂഹിക പ്രവർത്തനങ്ങളുമായി അഭിനയ രംഗത്ത് നിന്ന് പതിയെ പിൻവാങ്ങിയ സുരേഷ് ഗോപി ഇപ്പോൾ വമ്പൻ തിരിച്ചു വരവിനാണ് ഒരുങ്ങുന്നത്. ഈ വർഷമാദ്യം റിലീസ് ചെയ്ത സുരേഷ് ഗോപി ചിത്രമായ വരനെ ആവശ്യമുണ്ട് സൂപ്പർ ഹിറ്റായിരുന്നു.
ഇപ്പോഴിതാ പ്രേക്ഷകർ ഏറെ കൊതിക്കുന്ന മാസ്സ് കഥാപാത്രമായി സുരേഷ് ഗോപിയെത്തുന്ന കാവൽ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ അദ്ദേഹത്തിന്റെ ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്തിരിക്കുകയാണ്. കസബ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസറിൽ പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത് ആ പഴയ തീപ്പൊരി ആക്ഷൻ സൂപ്പർ സ്റ്റാറിനെ തന്നെയാണ്. സുരേഷ് ഗോപിയുടെ മാസ്സ് ഡയലോഗും കൂടി ചേർന്നപ്പോൾ കാവൽ ടീസർ ആരാധകരെ ത്രസിപ്പിക്കുകയാണ്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കാവൽ കൂടാതെ മറ്റു രണ്ടു ചിത്രങ്ങൾ കൂടി സുരേഷ് ഗോപി കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതിലൊന്ന് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയന്പതാമത്തെ ചിത്രമാണ്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന മാസ്സ് കഥാപാത്രമായാണ് സുരേഷ് ഗോപി അതിലഭിനയിക്കുക.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.