മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയ സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രമാണ് കാവൽ. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിന് ശേഷം നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത ഈ ചിത്രം വരുന്ന നവംബർ ഇരുപത്തിയഞ്ചിന് ആണ് വേൾഡ് വൈഡ് റിലീസ് ആയി എത്തുന്നത്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ ചിത്രം രചിച്ചതും സംവിധായകനായ നിതിൻ രഞ്ജി പണിക്കർ ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പുതിയ ടീസർ വന്നിരിക്കുകയാണ്. സുരേഷ് ഗോപിയുടെ ഒരു കിടിലൻ ആക്ഷൻ രംഗമാണ് ഈ ടീസറിന്റെ ഹൈലൈറ്റ്. ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു മാസ്സ് ഫാമിലി ആക്ഷൻ ഡ്രാമ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിനു മുൻപ് വന്ന ഇതിന്റെ ടീസർ, ട്രൈലെർ, ഗാനങ്ങൾ എന്നിവ നമ്മുക്ക് തരുന്നത്. തമ്പാൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
സുരേഷ് ഗോപിക്കൊപ്പം തന്നെ തുല്യ പ്രാധാന്യത്തോടെ, ആന്റണി എന്ന് പേരുള്ള മറ്റൊരു ശ്കതമായ കഥാപാത്രമായി രഞ്ജി പണിക്കരും ഇതിലെ ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. റേച്ചൽ ഡേവിഡ് നായികാ വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ഐ.എം. വിജയൻ, അലൻസിയർ, പത്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ രാജൻ പി. ദേവ്, മുരുകൻ, മുത്തുമണി, സാദിഖ്, പോളി വത്സൻ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത് രവി, ശാന്ത കുമാരി, അഞ്ജലി നായർ, രാജേഷ് ശർമ്മ, ഇടവേള ബാബു എന്നിവരും അഭിനയിക്കുന്നു. നിഖിൽ എസ് പ്രവീൺ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് രെഞ്ജിൻ രാജ് ആണ്. മൻസൂർ മുത്തൂട്ടി ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.