മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഈ വർഷത്തെ ആദ്യ റിലീസ് ആയിരുന്നു അജയ് വാസുദേവ് ഒരുക്കിയ ഷൈലോക്ക്. മമ്മൂട്ടി ആരാധകരെ ഏറെ ആവേശം കൊള്ളിച്ച ഈ ചിത്രം ഈ വർഷത്തെ ഹിറ്റ് ലിസ്റ്റിൽ കയറി പറ്റിയ ചിത്രവുമാണ്. ടോട്ടൽ ബിസിനസായി അമ്പതു കോടിയോളം രൂപയാണ് ഈ ചിത്രമുണ്ടാക്കിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആഗോള കളക്ഷനായി മുപ്പത്തിയഞ്ചു കോടിയോളമാണ് ഈ മമ്മൂട്ടി ചിത്രം സ്വന്തമാക്കിയത് എന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഏതായാലും മമ്മൂട്ടി ആരാധകരെ കോരിത്തരിപ്പിച്ച ഒരു മെഗാ മാസ്സ് ചിത്രം തന്നേയായിരുന്നു ഷൈലോക്ക് എന്നതിൽ സംശയമൊന്നുമില്ല. ഇപ്പോഴും പ്രദർശനം തുടരുന്ന ഈ ചിത്രത്തിന്റെ പുതിയ സക്സസ് ടീസർ റിലീസ് ചെയ്തിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഈ മാസ്സ് ടീസറിന് വലിയ സ്വീകരണമാണ് മമ്മൂട്ടി ആരാധകർ കൊടുത്തിരിക്കുന്നത്.
ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം അജയ് വാസുദേവ് സംവിധാനം ചെയ്ത മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണ്. നവാഗതരായ അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം പറയുന്നത് ബോസ് എന്ന് പേരുള്ള ഒരു പലിശക്കാരന്റെ കഥയാണ്. മമ്മൂട്ടിയോടൊപ്പം പ്രശസ്ത തമിഴ് നടൻ രാജ് കിരണും ഈ ചിത്രത്തിൽ നായക തുല്യമായ വേഷം ചെയ്തിരിക്കുന്നു. ഗോപി സുന്ദർ സംഗീതവും റെനഡിവേ ദൃശ്യങ്ങളുമൊരുക്കിയ ഷൈലോക്ക് എഡിറ്റ് ചെയ്തിരിക്കുന്നത് റിയാസ് കെ ബാദറാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോയും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.