തെലുങ്കിലെ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആഹായുടെ വേർഷൻ 2.0 ലോഞ്ച് ചടങ്ങ് നടന്നത് കഴിഞ്ഞ ദിവസമാണ്. അല്ലു അർജുന്റെ അച്ഛൻ അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിൽ ഉള്ള ഈ ഒറ്റിറ്റി പ്ലാറ്റ്‌ഫോമിൽ തെലുങ്ക് സിനിമകൾ ആണ് കൂടുതൽ ആയി റിലീസ് ചെയ്യുന്നത്. ഒപ്പം തെലുങ്കു വെബ് സീരീസുകളും ഇതിലാണ് വരാറുള്ളത്. എല്ലാ വെള്ളിയാഴ്ചകളിലും ഇനി മുതൽ സിനിമകളോ വെബ് സീരീസുകളോ ഈ പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയുമെന്നാണ് അല്ലു അരവിന്ദ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി ഈ വരുന്ന നവംബർ പന്ത്രണ്ടിന് ഇതിലൂടെ പുറത്തു വരാൻ പോകുന്ന ചിത്രമാണ് ത്രീ റോസസ്. ആഹാ 2.0 യുടെ ആദ്യ റിലീസായി ഷംന കാസിം പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ഇതിന്റെ ലോഞ്ച് ചടങ്ങിൽ അല്ലു അർജുൻ ഉൾപ്പെടെ നിരവധി താരങ്ങൾ ആണ് പങ്കെടുത്തത്. ഇപ്പോൾ ഈ ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഒട്ടേറെ നർമ്മ മുഹൂർത്തങ്ങളും അതിനൊപ്പം ഗ്ലാമർ പ്രദർശനവും നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഹോട്ട് ലുക്കിൽ ആണ് ഷംന കാസിം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൂന്ന് പെൺകുട്ടികളുടെ ജീവിതത്തിൽ നടക്കുന്ന കഥ പറയുന്ന ഈ ചിത്രത്തിൽ ഷംന കാസിമിന് ഒപ്പം തന്നെ ഈഷ റബ്ബ, പായൽ രാജ്‌പുത് തുടങ്ങിയ നടിമാരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇന്ദു, ജാൻവി, ഋതു എന്നീ മൂന്ന് പെൺകുട്ടികളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുക. രവി നമ്പുരിയുടെ തിരക്കഥയിൽ മാഗ്ഗി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം എസ്.കെ.എൻ ആണ് നിർമ്മിച്ചിരിക്കുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.